ബ്രൂസ് ലി ഓര്‍മ്മയായിട്ട് 48 വര്‍ഷം

കുങ്ഫു എന്ന ചൈനീസ് ആയോധനകലയെ ആഗോള തലത്തില് ജനപ്രിയമാക്കിയ ബ്രൂസ് ലി (ലീ ജുന് ഫാന് ) ഓര്മ്മയായിട്ട് 48 വര്ഷം. മെയ്വഴക്കം കൊണ്ട് ലോകം കീഴടക്കിയ ഇദ്ദേഹം ചലച്ചിത്ര നടൻ, തത്ത്വചിന്തകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു.18-ാം വയസ്സിൽ സഹപാഠിയിൽ നിന്നും ക്രൂരമായി മർദ്ദനമേറ്റ ലീ സ്വരക്ഷയ്ക്കായിട്ടാണ്ആയോധനകല അഭ്യസിച്ചു തുടങ്ങിയത്. 1958-ൽ ഹോങ്കോങിൽ നടന്ന ബോക്സിങ് മത്സരത്തിൽ ചാമ്പ്യനായതോടെ ഇദ്ദേഹം ബോക്സിങ്, കരാട്ടെ, കുങ്ഫു എന്നീ മേഖലകളിൽ ലോകശ്രദ്ധ പിടിച്ചുപറ്റി. ബാലനടനായി ചലച്ചിത്രരംഗത്ത് എത്തിയ ലീ 18
 
ബ്രൂസ് ലി  ഓര്‍മ്മയായിട്ട് 48 വര്‍ഷം

കുങ്ഫു എന്ന ചൈനീസ് ആയോധനകലയെ ആഗോള തലത്തില്‍ ജനപ്രിയമാക്കിയ ബ്രൂസ് ലി (ലീ ജുന്‍ ഫാന്‍ ) ഓര്‍മ്മയായിട്ട് 48 വര്‍ഷം. മെയ്‌വഴക്കം കൊണ്ട് ലോകം കീഴടക്കിയ ഇദ്ദേഹം ചലച്ചിത്ര നടൻ, തത്ത്വചിന്തകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു.18-ാം വയസ്സിൽ സഹപാഠിയിൽ നിന്നും ക്രൂരമായി മർദ്ദനമേറ്റ ലീ സ്വരക്ഷയ്ക്കായിട്ടാണ്
ആയോധനകല അഭ്യസിച്ചു തുടങ്ങിയത്. 1958-ൽ ഹോങ്കോങിൽ നടന്ന ബോക്സിങ് മത്സരത്തിൽ ചാമ്പ്യനായതോടെ ഇദ്ദേഹം ബോക്സിങ്, കരാട്ടെ, കുങ്ഫു എന്നീ മേഖലകളിൽ ലോകശ്രദ്ധ പിടിച്ചുപറ്റി. ബാലനടനായി ചലച്ചിത്രരംഗത്ത് എത്തിയ ലീ 18 വയസ്സായപ്പോഴേയ്ക്കും ഇരുപതോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞിരുന്നു. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം വേഷമിട്ടു.1971-ൽ തായ്‌ലാന്റിൽ ചിത്രീകരിച്ച ആദ്യ ചിത്രം ‘Tan Shan da Xiong’ , ഹോങ്കോങിൽ വലിയ ചലനമുണ്ടാക്കി. തൊട്ടുപിന്നാലെ പുറത്തുവന്ന ‘ഫിസ്റ്റ് ഓഫ് ഫ്യുറി’യും അതുവരെയുണ്ടായിരുന്ന കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു. തുടർന്ന് ലോകജനശ്രദ്ധ പിടിച്ചുപറ്റിയ നിരവധി ആക്ഷൻ ത്രില്ലർ ചിത്രങ്ങൾ ഇദ്ദേഹത്തിന്റേതായി പുറത്തുവന്നു. 32-ാം വയസ്സിൽ ‘ഗെയിം ഓഫ് ഡെത്ത് ‘ എന്ന ചിത്രത്തിന്റെ ശബ്ദലേഖനം നടക്കുന്നതിനിടയിൽ ലീ അപ്രതീക്ഷിതമായി കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ദുരൂഹമായ മരണത്തെ കുറിച്ച് നിരവധി ആരോപണങ്ങളും കഥകളും അക്കാലത്ത് പ്രചരിച്ചിരുന്നു.