ബ്‌ളാക്ക് ഫംഗസ് നമ്മള്‍ എടുക്കേണ്ട മുന്‍കരുതല്‍

ബ്ളാക്ക് ഫംഗസ് നമ്മള് എടുക്കേണ്ട മുന്കരുതല് കുളിച്ചു തോര്ത്താന് നമ്മള് ഉപയോഗിക്കുന്ന തോര്ത്തോ, നനഞ്ഞ തുണികളോ കുറച്ചു ദിവസം ഉപയോഗിക്കാതെ വച്ചിരുന്നാല് അതില് കറുത്ത പാടുകള് കാണാറില്ലേകരിമ്പന് അടിച്ചു എന്ന് നമ്മള് പറയും. ഈ അണുബാധയെ ബ്ളാക് ഫങ്കസ് അല്ലെങ്കില് മ്യുകര്മൈക്കോസിസ് എന്ന് പറയും.അത് ഭൂമിയില് പണ്ടും, ഇപ്പോഴും ഒരേ അളവില് ഉണ്ട്. ഇനി ഭാവിയിലും ഉണ്ടായിരിക്കും. നമുക്ക് സുപരിചിതമായ ഫംഗസ് തന്നെയാണിത്.മനുഷ്യരില് സാധാരണ ബ്ളാക് ഫങ്കസ് അണുബാധ ഉണ്ടാവാറില്ല.നമ്മുടെ രോഗപ്രതിരോധശേഷിയില് സ്വാഭാവികമായി അവ നശിച്ചുപോകും. എന്നാല്
 
ബ്‌ളാക്ക് ഫംഗസ് നമ്മള്‍ എടുക്കേണ്ട മുന്‍കരുതല്‍

ബ്‌ളാക്ക് ഫംഗസ് നമ്മള്‍ എടുക്കേണ്ട മുന്‍കരുതല്‍

കുളിച്ചു തോര്‍ത്താന്‍ നമ്മള്‍ ഉപയോഗിക്കുന്ന തോര്‍ത്തോ, നനഞ്ഞ തുണികളോ കുറച്ചു ദിവസം ഉപയോഗിക്കാതെ വച്ചിരുന്നാല്‍ അതില്‍ കറുത്ത പാടുകള്‍ കാണാറില്ലേ
കരിമ്പന്‍ അടിച്ചു എന്ന് നമ്മള്‍ പറയും. ഈ അണുബാധയെ ബ്‌ളാക് ഫങ്കസ് അല്ലെങ്കില്‍ മ്യുകര്‍മൈക്കോസിസ് എന്ന് പറയും.
അത് ഭൂമിയില്‍ പണ്ടും, ഇപ്പോഴും ഒരേ അളവില്‍ ഉണ്ട്. ഇനി ഭാവിയിലും ഉണ്ടായിരിക്കും. നമുക്ക് സുപരിചിതമായ ഫംഗസ് തന്നെയാണിത്.
മനുഷ്യരില്‍ സാധാരണ ബ്‌ളാക് ഫങ്കസ് അണുബാധ ഉണ്ടാവാറില്ല.നമ്മുടെ രോഗപ്രതിരോധശേഷിയില്‍ സ്വാഭാവികമായി അവ നശിച്ചുപോകും. എന്നാല്‍ വളരെയധികം പ്രതിരോധശേഷി കുറയുന്ന അസുഖങ്ങള്‍ ബാധിച്ചാല്‍ നശിക്കാതെ നമ്മുടെ ശരീരത്തില്‍ ഇവ വളരാം.രോഗ പ്രതിരോധ ശേഷി വളരെ കുറയുന്ന തീവ്രമായ ഷുഗര്‍ കംപ്ലൈന്റോ, എയ്ഡ്സോ, അതുപോലെ അല്ലെങ്കില്‍ ക്യാന്‍സറിന്റെ ദീര്‍ഘകാല ചികിത്സയില്‍ സ്റ്റിറോയ്ഡ്സുകള്‍ ഉപയോഗിച്ച് പ്രതിരോധശേഷി നശിക്കുകയോ ഒക്കെ ചെയ്താല്‍ മാത്രമേ മനുഷ്യരില്‍ ഇവ വളരൂ

എന്തൊക്കെ മുന്‍കരുതലുകള്‍ നമ്മള്‍ എടുക്കണം ?

പ്രത്യേകിച്ച് ഒരു മുന്‍കരുതലും എടുക്കേണ്ടതില്ല
മുന്‍കരുതലുകള്‍ നമ്മളെ ചികില്‍സിക്കുന്ന ഡോക്ടര്‍ ആണ് എടുക്കേണ്ടത്. കാരണം ആവശ്യത്തിന് ആരോഗ്യത്തോടെ ഇരിക്കുന്ന മനുഷ്യരില്‍ ഈ അണുബാധ ഉണ്ടാവാറില്ല നമ്മള്‍ അത്യാസന്ന നിലയില്‍ ആയിരിക്കുമ്പോള്‍ മാത്രമേ ബ്‌ളാക് ഫങ്കസ് അണുബാധ നമ്മളില്‍ വരാന്‍ സാധ്യത ഉള്ളൂ.
കണ്ണ്, മൂക്ക്, വായ, കവിള്‍ എന്നിവിടങ്ങളില്‍ തുടങ്ങി പിന്നീട് ശ്വാസകോശം, തലച്ചോര്‍ എന്നിവടങ്ങളിലേക്കും ഈ ഫംഗസ് പടരാം.
ആദ്യ സ്റ്റേജില്‍ കണ്ടെത്തി ആ പ്രത്യേക ശരീരഭാഗം മുറിച്ചു കളയുകയാണ് പ്രതിവിധി. കൂടാതെ ആന്റി ഫങ്കല്‍ മരുന്നുകളും ഒപ്പം കഴിക്കണം.
പക്ഷെ അതൊന്നും ഓര്‍ത്തു വേവലാതി പെടേണ്ട.സമീകൃതാഹാരം കഴിച്ചു കാര്യമായ അസുഖങ്ങള്‍ ഒന്നും ഇല്ലാതെ ഇരുന്നാല്‍ മതി.
ഇപ്പോള്‍ പ്രധാനമായും ശ്രദ്ധിക്കാനുള്ളത് കൊറയണയെ ആണ്. കാരണം കൊറോണ ബാധിച്ചു ആരോഗ്യസ്ഥിതി മോശമായാല്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ നമ്മുടെ പ്രതിരോധ ശേഷിയെ വീണ്ടും നശിപ്പിച്ചേക്കാം.