സമ്മര്‍ ബംപര്‍; ഫോണിലൂടെ കടമായി വാങ്ങിയ ലോട്ടറിക്ക് 6 കോടി സമ്മാനം

ആലുവ: അവസാന ദിവസം ഫോണിലൂടെ കടമായി വാങ്ങിയ ടിക്കറ്റിന് ബംബര് പ്രൈസ്്. സംസ്ഥാന സര്ക്കാര് ലോട്ടറിയുടെ സമ്മര് ബംപര് നറുക്കെടുപ്പില് ഒന്നാം സമ്മാനമായ 6 കോടി രൂപ ലഭിച്ചതു ഫോണിലൂടെ കടമായി വാങ്ങിയ ടിക്കറ്റിന്. കീഴ്മാടില് ചെടിച്ചട്ടി കമ്പനി ജോലിക്കാരനായ ചക്കംകുളങ്ങര പാലച്ചുവട്ടില് പി.കെ. ചന്ദ്രനെ ഭാഗ്യദേവത അങ്ങോട്ട് അന്വേഷിച്ചെത്തുകയായിരുന്നു.ചുണങ്ങംവേലി രാജഗിരി ആശുപത്രിക്കു മുന്പില് ലോട്ടറി വില്ക്കുന്ന സ്മിജ കെ. മോഹനാണ് സമ്മനാര്ഹമായ ടിക്കറ്റ് നല്കിയത്. നറുക്കെടുപ്പു ദിവസമായ ഞായറാഴ്ച ഉച്ചയായിട്ടും വിറ്റുപോകാതെ സ്മിജയുടെ പക്കല് ബാക്കിയായ
 
സമ്മര്‍ ബംപര്‍; ഫോണിലൂടെ കടമായി വാങ്ങിയ ലോട്ടറിക്ക് 6 കോടി സമ്മാനം

ആലുവ: അവസാന ദിവസം ഫോണിലൂടെ കടമായി വാങ്ങിയ ടിക്കറ്റിന് ബംബര്‍ പ്രൈസ്്. സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ സമ്മര്‍ ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 6 കോടി രൂപ ലഭിച്ചതു ഫോണിലൂടെ കടമായി വാങ്ങിയ ടിക്കറ്റിന്. കീഴ്മാടില്‍ ചെടിച്ചട്ടി കമ്പനി ജോലിക്കാരനായ ചക്കംകുളങ്ങര പാലച്ചുവട്ടില്‍ പി.കെ. ചന്ദ്രനെ ഭാഗ്യദേവത അങ്ങോട്ട് അന്വേഷിച്ചെത്തുകയായിരുന്നു.
ചുണങ്ങംവേലി രാജഗിരി ആശുപത്രിക്കു മുന്‍പില്‍ ലോട്ടറി വില്‍ക്കുന്ന സ്മിജ കെ. മോഹനാണ് സമ്മനാര്‍ഹമായ ടിക്കറ്റ് നല്‍കിയത്. നറുക്കെടുപ്പു ദിവസമായ ഞായറാഴ്ച ഉച്ചയായിട്ടും വിറ്റുപോകാതെ സ്മിജയുടെ പക്കല്‍ ബാക്കിയായ 12 ടിക്കറ്റുകളില്‍ ഒന്നിനാണ് ഒന്നാം സമ്മാനം. സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന പലരെയും വിളിച്ചു സ്മിജ ടിക്കറ്റ് വേണോ എന്നു തിരക്കിയിരുന്നു. അക്കൂട്ടത്തിലാണു ചന്ദ്രനെയും വിളിച്ചത്. കൈവശമുള്ള ടിക്കറ്റുകളുടെ നമ്പറുകള്‍ സ്മിജ പറഞ്ഞപ്പോള്‍ അതില്‍ നിന്ന് എസ്ഡി 316142 നമ്പര്‍ ടിക്കറ്റ് എടുത്തു മാറ്റിവയ്ക്കാന്‍ ചന്ദ്രന്‍ പറഞ്ഞു. ടിക്കറ്റ് വിലയായ 200 രൂപ പിറ്റേന്നു തരാമെന്നും പറഞ്ഞു.

സ്മിജ ടിക്കറ്റ് മാറ്റിവച്ച ശേഷം അതിന്റെ ഫോട്ടോ ചന്ദ്രനു വാട്‌സാപ്പില്‍ അയച്ചു കൊടുത്തു. ഞായറാഴ്ച ഉച്ച കഴിഞ്ഞു ഫലം വന്നപ്പോഴാണ് ഒന്നാം സമ്മാനം ചന്ദ്രന്റെ ടിക്കറ്റിനാണെന്ന് അറിഞ്ഞത്. 6 കോടി രൂപ അടിച്ച ടിക്കറ്റ് അപ്പോള്‍ സ്മിജയുടെ പക്കല്‍ തന്നെയായിരുന്നു. പിന്നീട് അവരും ഭര്‍ത്താവ് രാജേശ്വരനും കൂടി അതു ചന്ദ്രന്റെ വീട്ടില്‍ എത്തിച്ചുകൊടുത്തു.