കൊവിഡ് ഇടവേളയ്ക്ക് ശേഷം പ്രശസ്തമായ പുഷ്കർ ഒട്ടക മേള തിരിച്ചെത്തുന്നു

രാജ്യത്തെ ഏറ്റവും വലിയ ഒട്ടകക്കച്ചവട മേളയ്ക്കായി രാജസ്ഥാനിലെ മരുഭൂമി നഗരമായ പുഷ്കറിൽ നൂറുകണക്കിന് ഒട്ടകങ്ങളും ഇടയന്മാരും ഒത്തുകൂടി. കോവിഡ് പ്രതിസന്ധി മൂലം നിർത്തിവച്ച വാര്ഷികമേളയാണ് പുനരാരംഭിച്ചത്. ഒട്ടകങ്ങളെ വളർത്തുന്ന കർഷക സമൂഹങ്ങൾ അവരുടെ വിദൂര ഗ്രാമങ്ങളിൽ നിന്ന് നൂറുകണക്കിന് കിലോമീറ്ററുകൾ നടന്നെത്തിയാണ് മേളയിൽ പങ്കെടുക്കാറുള്ളത്. 13 ദിവസത്തെ മേള ഹിന്ദു കലണ്ടറിലെ നിരവധി ശുഭദിനങ്ങളുമായി ബന്ധപ്പെട്ടാണ് സംഘടിപ്പിക്കുന്നത്. ഹിന്ദു ദൈവമായ ശിവൻ ഒട്ടകങ്ങളെ വളർത്താനുള്ള ഉത്തരവാദിത്തം തങ്ങൾക്ക് കൈമാറിയതായി പ്രദേശത്തെ ഒട്ടകത്തെ മേയ്ക്കുന്ന സമൂഹമായ റൈക്കാസ് വിശ്വസിക്കുന്നു.
 
കൊവിഡ് ഇടവേളയ്ക്ക് ശേഷം പ്രശസ്തമായ പുഷ്കർ ഒട്ടക മേള തിരിച്ചെത്തുന്നു

രാജ്യത്തെ ഏറ്റവും വലിയ ഒട്ടകക്കച്ചവട മേളയ്ക്കായി രാജസ്ഥാനിലെ മരുഭൂമി നഗരമായ പുഷ്‌കറിൽ നൂറുകണക്കിന് ഒട്ടകങ്ങളും ഇടയന്മാരും ഒത്തുകൂടി. കോവിഡ് പ്രതിസന്ധി മൂലം നിർത്തിവച്ച വാര്ഷികമേളയാണ് പുനരാരംഭിച്ചത്. ഒട്ടകങ്ങളെ വളർത്തുന്ന കർഷക സമൂഹങ്ങൾ അവരുടെ വിദൂര ഗ്രാമങ്ങളിൽ നിന്ന് നൂറുകണക്കിന് കിലോമീറ്ററുകൾ നടന്നെത്തിയാണ് മേളയിൽ പങ്കെടുക്കാറുള്ളത്.

13 ദിവസത്തെ മേള ഹിന്ദു കലണ്ടറിലെ നിരവധി ശുഭദിനങ്ങളുമായി ബന്ധപ്പെട്ടാണ് സംഘടിപ്പിക്കുന്നത്. ഹിന്ദു ദൈവമായ ശിവൻ ഒട്ടകങ്ങളെ വളർത്താനുള്ള ഉത്തരവാദിത്തം തങ്ങൾക്ക് കൈമാറിയതായി പ്രദേശത്തെ ഒട്ടകത്തെ മേയ്ക്കുന്ന സമൂഹമായ റൈക്കാസ് വിശ്വസിക്കുന്നു.

കൊവിഡ് ഇടവേളയ്ക്ക് ശേഷം പ്രശസ്തമായ പുഷ്കർ ഒട്ടക മേള തിരിച്ചെത്തുന്നു

ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഒട്ടകത്തെ മേയ്ക്കുന്നവർക്കായി സംഘാടകർ സാധാരണയായി മത്സരങ്ങൾ നടത്താറുണ്ട്. എന്നാൽ ഈ വർഷം മത്സരങ്ങൾ അനുവദിക്കുമോ എന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കൊവിഡ് ഇടവേളയ്ക്ക് ശേഷം പ്രശസ്തമായ പുഷ്കർ ഒട്ടക മേള തിരിച്ചെത്തുന്നു

ഒട്ടകത്തെ വളർത്തുന്ന മരുഭൂമിയിലെ വിദൂര, നാടോടി സമൂഹങ്ങൾക്ക് അവരുടെ ജീവസന്ധാരണത്തിനായി പണം സമ്പാദിക്കാൻ കഴിയുന്ന വർഷത്തിലെ ഒരേയൊരു സമയമാണ് ഈ മേള. ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഒട്ടകങ്ങളെ തങ്ങളുടെ കൃഷിയിടങ്ങളിലോ ഗതാഗതത്തിനോ വേണ്ടി വാങ്ങുന്നത്. കുതിരകൾ ഉൾപ്പെടെയുള്ള മറ്റ് മൃഗങ്ങളെയും മേളയിൽ വാങ്ങുകയും വിൽക്കുകയും ചെയ്യാറുണ്ട്.

കൊവിഡ് ഇടവേളയ്ക്ക് ശേഷം പ്രശസ്തമായ പുഷ്കർ ഒട്ടക മേള തിരിച്ചെത്തുന്നു

പാക്കിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യയുടെ സുരക്ഷാ സേനയും വിദൂര മേഖലകളിൽ പട്രോളിംഗ് നടത്താൻ ഒട്ടകങ്ങളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.