ബിയര്‍ കുപ്പിയില്‍ പെട്ടുപോയ പാട്ടുകാരന്‍

ബിയര് കുപ്പിയില് ബിയര്നിറക്കാന് മാത്രമല്ല അതുകൊണ്ട് ചെറിയ കലാരൂപവുമുണ്ടാക്കാമെന്ന് തെളിയിക്കുകയാണ് പിവി വിമല് കുമാര്.ആയിരത്തോളം ബിയര് ബോട്ടില് ഉപയോഗിച്ച് ഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ മനോഹര ചിത്രം തയ്യാറാക്കി. രണ്ടുദിവസം എടുത്താണ് വിമല് ഈ ചിത്രം തയ്യാറാക്കിയത്.ഏഷ്യന് ബുക്ക് ഓഫ് റിക്കോഡ്സിലും ഇടം നേടിയിട്ടുണ്ട് വിമല്.കഴിഞ്ഞ തെരെഞ്ഞെടുപ്പ് കാലത്ത് കണ്ണൂര് ജില്ലയിലെയും മാഹിയിലെയും 12 ഇടതുപക്ഷ സ്ഥാനാര്ത്ഥികളുടെ ചിത്രങ്ങള് ഒരു കുപ്പിക്കുള്ളില് അക്രലിക് പെയിന്റില് വരച്ച് വിമല് ഏറെ ശ്രദ്ധനേടി. ചുമര്ചിത്രകാരന് കൂടിയായ വിമലിനെ മന്ത്രി എംവി ഗോവിന്ദന്
 
ബിയര്‍ കുപ്പിയില്‍ പെട്ടുപോയ പാട്ടുകാരന്‍

ബിയര്‍ കുപ്പിയില്‍ ബിയര്‍നിറക്കാന്‍ മാത്രമല്ല അതുകൊണ്ട് ചെറിയ കലാരൂപവുമുണ്ടാക്കാമെന്ന് തെളിയിക്കുകയാണ് പിവി വിമല്‍ കുമാര്‍.ആയിരത്തോളം ബിയര്‍ ബോട്ടില്‍ ഉപയോഗിച്ച് ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ മനോഹര ചിത്രം തയ്യാറാക്കി. രണ്ടുദിവസം എടുത്താണ് വിമല്‍ ഈ ചിത്രം തയ്യാറാക്കിയത്.ഏഷ്യന്‍ ബുക്ക് ഓഫ് റിക്കോഡ്‌സിലും ഇടം നേടിയിട്ടുണ്ട് വിമല്‍.
കഴിഞ്ഞ തെരെഞ്ഞെടുപ്പ് കാലത്ത് കണ്ണൂര്‍ ജില്ലയിലെയും മാഹിയിലെയും 12 ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ ഒരു കുപ്പിക്കുള്ളില്‍ അക്രലിക് പെയിന്റില്‍ വരച്ച് വിമല്‍ ഏറെ ശ്രദ്ധനേടി. ചുമര്‍ചിത്രകാരന്‍ കൂടിയായ വിമലിനെ മന്ത്രി എംവി ഗോവിന്ദന്‍ ആദരിച്ചിരുന്നു.
6 വര്‍ഷമായി മ്യൂറല്‍ പെയിന്റിംഗ് രംഗത്തുള്ള വിമല്‍ ചെറുപ്പം മുതല്‍ ചിത്രകലയില്‍ സജീവമായി. നിരവധി ചിത്രകലാ സങ്കേതങ്ങളിലൂടെ മ്യൂറല്‍ പെയിന്റിംഗ് രംഗത്ത് എത്തുകയായിരുന്നു.
കേരളത്തിനകത്തും പുറത്തും നിരവധി ഗ്രൂപ്പ് എക്‌സിബിഷനില്‍ വിമല്‍ പങ്കാളിയായിട്ടുണ്ട്.
ഇ.കെ ഗോവിന്ദന്‍, പി.വി രുഗ്മിണി ദമ്പതികളുടെ മകനായ വിമല്‍ കണ്‍സ്ട്രക്ഷന്‍ മേഖലയിലാണു ജോലി, കണ്ണുരുള്ള മഷിപ്പൂവ് കൂട്ടായ്മയുടെ കീഴില്‍ മ്യൂറല്‍ ക്ലാസുകളും കൈകാര്യം ചെയ്യുന്നുണ്ട്. പ്രശസ്ത മജീഷ്യന്‍ വിനേഷ് ജി അറത്തില്‍ സഹോദരനാണ്.

ബിയര്‍ കുപ്പിയില്‍ പെട്ടുപോയ പാട്ടുകാരന്‍
ബിയര്‍ കുപ്പിയില്‍ പെട്ടുപോയ പാട്ടുകാരന്‍