ബാലസാഹിത്യമേഖലയില്‍ വായന പുഷ്ടിപ്പെടുന്ന കാലം-ഇന്ന് പുസ്തക ദിനം

1995 മുതല് യുനസ്കോയും വില്യം ഷേക്സിപിയര്, മിഗ്വേല് ഡേ സര്വെന്ടീസ്, ഗാര്സിലാസോ ഡേ ലാ വെഗാ തുടങ്ങിയ ലോകപ്രശസ്ത എഴുത്തുകാരുടെ ചരമ വാര്ഷിക ദിനമായ ഏപ്രില് 23-ന് ലോക പുസ്തക പകര്പ്പവകാശ ദിനമായി ആചരിക്കുവാന് ആരംഭിച്ചു. പുസ്തകങ്ങള്ക്ക് മറ്റൊന്നിനുമില്ലാത്ത ചില പ്രത്യേകതകളുണ്ട്. അവ മനുഷ്യരെ ഒരുമിപ്പിക്കുന്നു. ലോകസംസ്കാരത്തെ വ്യാപനംചെയ്യുന്നത് അവയിലൂടെയാണ്. മനുഷ്യടെ സ്വപ്നങ്ങളെ ഭാവികാലത്തിനുപകാരപ്പെടാന് പാകത്തില് വിതരണം ചെയ്യുന്നത് വായനയിലൂടെയാണ്. ഗ്രന്ഥങ്ങള്ക്കുള്ള ഇത്തരം കഴിവുകള് പുസ്തകദിനത്തില് അംഗീകരിക്കപ്പെടുന്നു. വിപ്ലവം വായനയിലൂടെ എന്ന മുദ്രാവാക്യത്തിന്റെ നേരറിയിക്കുന്ന ദിവസം. ലോകമെങ്ങുമുള്ള
 
ബാലസാഹിത്യമേഖലയില്‍ വായന പുഷ്ടിപ്പെടുന്ന കാലം-ഇന്ന് പുസ്തക ദിനം

1995 മുതല്‍ യുനസ്‌കോയും വില്യം ഷേക്‌സിപിയര്‍, മിഗ്വേല്‍ ഡേ സര്‍വെന്‍ടീസ്, ഗാര്‍സിലാസോ ഡേ ലാ വെഗാ തുടങ്ങിയ ലോകപ്രശസ്ത എഴുത്തുകാരുടെ ചരമ വാര്‍ഷിക ദിനമായ ഏപ്രില്‍ 23-ന് ലോക പുസ്തക പകര്‍പ്പവകാശ ദിനമായി ആചരിക്കുവാന്‍ ആരംഭിച്ചു.

പുസ്തകങ്ങള്‍ക്ക് മറ്റൊന്നിനുമില്ലാത്ത ചില പ്രത്യേകതകളുണ്ട്. അവ മനുഷ്യരെ ഒരുമിപ്പിക്കുന്നു. ലോകസംസ്‌കാരത്തെ വ്യാപനംചെയ്യുന്നത് അവയിലൂടെയാണ്. മനുഷ്യടെ സ്വപ്നങ്ങളെ ഭാവികാലത്തിനുപകാരപ്പെടാന്‍ പാകത്തില്‍ വിതരണം ചെയ്യുന്നത് വായനയിലൂടെയാണ്. ഗ്രന്ഥങ്ങള്‍ക്കുള്ള ഇത്തരം കഴിവുകള്‍ പുസ്തകദിനത്തില്‍ അംഗീകരിക്കപ്പെടുന്നു.

ബാലസാഹിത്യമേഖലയില്‍ വായന പുഷ്ടിപ്പെടുന്ന കാലം-ഇന്ന് പുസ്തക ദിനം

വിപ്ലവം വായനയിലൂടെ എന്ന മുദ്രാവാക്യത്തിന്റെ നേരറിയിക്കുന്ന ദിവസം. ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികള്‍ പുസ്തകദിനം ആഘോഷിക്കുന്നു. പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും ആദരിക്കാനുള്ള അവസരമാണ് പുസ്തക ദിനം നല്‍കുന്നത്. വായന മരിക്കുന്നു എന്ന വിലാപമുയരുന്ന ഈ കാലത്ത് പുസ്തകദിനാചരണത്തിലൂടെ സാംസ്‌കാരികമായ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്.
ചരിത്രപരമായ വിജ്ഞാനം വിതരണം ചെയ്യാനും, സാംസ്‌കാരിക പാരമ്പര്യത്തെപ്പറ്റിയുള്ള അവബോധം ലോകമാകെ പരത്താനും പുസ്തകങ്ങളിലൂടെ ശ്രമിക്കേണ്ട കാലഘട്ടമാണ് ഇപ്പോഴത്തേത്.
ആശയ വിനിമയത്തിന്റെ ഉറവിടവും വിജ്ഞാനത്തിലേക്കുള്ള പാതയും പുസ്തകങ്ങള്‍ സൃഷ്ടിക്കുന്നു. മൂല്യമുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. വായന മരിക്കുന്നു എന്ന് വിലപിക്കുമ്പോഴും ലോകമെങ്ങും പുസ്തകം വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ് എന്ന അറിവ് സന്തോഷം പകരുന്നു. 1995 ലെ യുനെസ്‌കോ പൊതുസമ്മേളനമാണ് ഏപ്രില്‍ 23 ലോക പുസ്തകദിനമായി ആചരിക്കാന്‍ നിശ്ചയിച്ചത്. പുസ്തക വിതരണം പ്രോത്സാഹിപ്പിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം പുസ്തകദിനങ്ങള്‍ കൊണ്ടാടുകയാണെന്ന് യുനെസ്‌കോ സമ്മേളനം ആഹ്വാനം ചെയ്യുന്നു.

യുനെസ്‌കോ ഇത്തവണ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്തിരിക്കുന്നത് ജോര്‍ജിയയിലെ ടിബിലിസി നഗരമാണ്

ബാലസാഹിത്യമേഖലയില്‍ വായന പുഷ്ടിപ്പെടുന്ന കാലം-ഇന്ന് പുസ്തക ദിനം

കോവിഡ് എന്ന മഹാമാരി ലോകത്താകമാനം സാമ്പത്തികമേഖലയെ മാത്രമല്ല സാമൂഹിക സാംസ്‌കാരിക മേഖലയെയാകമാനം പിടിച്ചുലച്ചിട്ടുണ്ട്. പ്രധാന പ്രസാധകര്‍പോലും
മുന്നോട്ടുപോകാനാകാതെ വിഷമിച്ചു. എന്നാല്‍, വായന പൊതുവേയും ബാലസാഹിത്യങ്ങള്‍ പ്രത്യേകിച്ചും പുഷ്ടിപ്പെട്ട കാലമാണിത് എന്നു പറയാതെവയ്യ. നാഷണല്‍ ബുക്ക് ട്രസ്റ്റ്
മുന്‍വര്‍ഷത്തെക്കാള്‍ 15 ശതമാനം വര്‍ധന പുസ്തകപ്രസിദ്ധീകരണത്തിലും 50 ശതമാനം വര്‍ധന പുസ്തകവില്‍പ്പനയിലും ഇക്കാലത്ത് നേടിയിരുന്നു.
കുട്ടികളുടെ പുസ്തകങ്ങള്‍ക്കുണ്ടായ വര്‍ധിച്ച ആവശ്യമായിരുന്നു ഇതിനു കാരണം.