ലോകത്ത് ഏറ്റവും കൂടിയ ഇന്ധനനികുതിയുള്ള രാജ്യo…….?
പെട്രോള്‍, ഡീസല്‍ നികുതിയിനത്തില്‍ കേന്ദ്രസര്‍ക്കാരിന് ഈ വര്‍ഷം എട്ടു മാസത്തില്‍ ലഭിച്ചത് 46,000 കോടി.കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ മാത്രം പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവയിനത്തില്‍ കേന്ദ്രസര്‍ക്കാരിനു കിട്ടിയത് 1.6 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കിട്ടിയതാകട്ടെ 1.14 ലക്ഷം കോടി രൂപ മാത്രം. സിഎജി റിപ്പോര്‍ട്ടിലാണു മുന്‍ വര്‍ഷത്തെ നികുതി വരുമാനം വ്യക്തമാക്കുന്നത്.രാജ്യത്തെ മൊത്തം നികുതി വരുമാനം കോവിഡ് കാലത്ത് 16 ശതമാനമായി കുറഞ്ഞപ്പോഴാണ് ഇന്ധനനികുതി വരുമാനം 40 ശതമാനം കൂടിയത്.പെട്രോള്‍ പമ്പുകളില്‍ വില്‍ക്കുന്ന ഓരോ ലിറ്ററിന് 69 ശതമാനമാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതി. അമേരിക്കയില്‍ 19 ശതമാനം മാത്രമാണ് ഇന്ധനനികുതി. പാക്കിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ അടക്കമുള്ള അയല്‍രാജ്യങ്ങളിലെല്ലാം ഇന്ത്യയെക്കാള്‍ വളരെ കുറഞ്ഞ നികുതി ഈടാക്കുമ്പോഴാണ് കേന്ദ്ര എക്സൈസ് തീരുവയായി പകല്‍ക്കൊള്ള നടത്തുന്നത്.മോദി സര്‍ക്കാര്‍ വന്നശേഷം ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ശരാശരി പകുതിയിലേറെ കുറവുണ്ടായപ്പോഴും നികുതികള്‍ കുത്തനെ കൂട്ടി .അതുകൊണ്ട് ലോകത്ത് ഏറ്റവും കൂടിയ ഇന്ധനനികുതിയുള്ള രാജ്യമെന്ന പേര് ഇന്ത്യക്ക് സ്വന്തമായി.
