ബെറ്റിസിനെ വീഴ്ത്തി ബാഴ്സ

സൂപ്പർ കപ്പ് ഫൈനലിൽ റയൽ മാഡ്രിഡും ബാഴ്സയും നേർക്കുനേർ
 
b

സ്പാനിഷ് സൂപ്പർ കപ്പിന്‍റെ ഫൈനലിൽ റയൽ മാഡ്രിഡും ബാഴ്സലോണയും നേർക്കുനേർ. വ്യാഴാഴ്ച നടന്ന സെമി ഫൈനലിൽ റയൽ ബെറ്റിസിനെ തോൽപ്പിച്ചാണ് ബാഴ്സലോണ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഞായറാഴ്ചയാണ് കലാശപ്പോരാട്ടം.

സൗദി അറേബ്യയിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്തും അധിക സമയത്തിലും ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ തുടർന്നു. റോബർട്ട് ലെവൻഡോസ്കി, അൻസു ഫാറ്റി എന്നിവരാണ് ബാഴ്സലോണയ്ക്കായി ഗോളുകൾ നേടിയത്. നബിൽ ഫെക്കീർ, ജെസൂസ് ഗാർസിയ എന്നിവരാണ് ബെറ്റിസിന്‍റെ ഗോളുകൾ നേടിയത്.

ഇതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ ബാഴ്സയുടെ നാല് കളിക്കാരും കിക്കുകൾ വലയിലെത്തിച്ചു. എന്നാൽ ബെറ്റിസിന്‍റെ യുവാൻമിയുടെയും വില്യം കാർവാലോയുടെയും കിക്കുകൾ ബാഴ്സയുടെ ജർമ്മൻ ഗോൾകീപ്പർ മാർക്ക് ആന്ദ്രേ ടെർ സ്റ്റീ​ഗൻ തടഞ്ഞു.