ക്രിസ്റ്റ്യാനോ ഇനി അല്‍–നസറില്‍

താരത്തെ സൗദി ക്ലബ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്
 
ppp

പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയുടെ പ്രോ ലീഗ് ക്ലബ്ബായ അൽ നസർ എഫ്സിയുമായി കരാറിൽ ഒപ്പുവെച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ ഒപ്പിട്ടതായി ക്ലബ് അറിയിച്ചു. ക്ലബ്ബിന്‍റെ ജഴ്സി പിടിച്ചിരിക്കുന്ന താരത്തിന്‍റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. റൊണാൾഡോയുടെ വരവ് ക്ലബിന് മാത്രമല്ല രാജ്യത്തെ മുഴുവൻ ഫുട്ബോൾ മേഖലയ്ക്കും ഗുണം ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് ക്ലബ് റൊണാൾഡോയുടെ വരവ് പ്രഖ്യാപിച്ചത്.

“ചരിത്രം ജനിക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് ക്ലബ്ബിനെ മാത്രമല്ല, സൗദി ലീഗിനെയും രാജ്യത്തെയും വരും തലമുറകളെയും എല്ലാ യുവതാരങ്ങളെയും വലിയ കാര്യങ്ങൾ നേടാൻ പ്രചോദിപ്പിക്കുമെന്ന് ഉറപ്പാണ്. പുതിയ വീട്ടിലേക്ക് സ്വാഗതം, ക്രിസ്റ്റ്യാനോ…’, ക്ലബ് ട്വീറ്റ് ചെയ്തു.

ഈ ഉടമ്പടി ഒരു പുതിയ ചരിത്രം എഴുതുക എന്നതിലുപരിയാണ്. ലോകത്തിലെ എല്ലാ കായികതാരങ്ങൾക്കും യുവാക്കൾക്കും അദ്ദേഹം അനുകരണീയമായ ഒരു മാതൃകയാണ്. അൽ നസറിൽ അദ്ദേഹം എത്തുന്നതോടെ ക്ലബിനും സൗദി കായിക മേഖലയ്ക്കും വരും തലമുറകൾക്കും വേണ്ടി വലിയ നേട്ടങ്ങൾ കൊയ്യും. അൽ നസർ ചെയർമാൻ മുസാലി അൽ മുവാമ്മർ പ്രതികരിച്ചു.