പാകിസ്താനെ തകർത്ത് ഇംഗ്ലണ്ടിന് രണ്ടാം ടി20 ലോക കിരീടം

 
eng


ടി-20 ലോകകപ്പിന്റെ 2022 ലെ കിരീടം ഇംഗ്ലണ്ടിന് സ്വന്തം. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 137 മാത്രമായിരുന്നു നേടിയിരുന്നത്. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 5 വിക്കറ്റുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. 52 റൺസ് നേടിയ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ വിജയശിൽപി.

49 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 52 റണ്‍സോടെ പുറത്താകാതെ നിന്ന ബെന്‍ സ്‌റ്റോക്ക്‌സിന്റെ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിന് തുണയായത്. സാം കറൻ 3 വിക്കറ്റുകളും ആദിൽ റാഷിദ് ക്രിസ് ജോർദൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തിയതോടെയാണ് പാകിസ്ഥാനെ ചെറിയ സ്‌കോറിൽ പിടിച്ചിടാനായത്.

eng



ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍ (26), ഹാരി ബ്രൂക്ക്‌സ് (20) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. പാകിസ്ഥാൻ കഠിനമായി പൊരുതിയെങ്കിലും സ്ലോഗ് ഓവറുകളിൽ ഷഹീൻ അഫ്രീദി പരുക്ക് മൂലം പിന്മാറിയത് തിരിച്ചടിയായി. രണ്ട് ഓവറും ഒരു പന്തും മാത്രമാണ് താരത്തിന് എറിയാനായത്. ഇതോടെ പാക് ബൗളിങ്ങിന്റെ മൂര്‍ച്ച കുറയുകയും ചെയ്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. പാക്ക്‌ നിരയിൽ ഷാൻ മസൂദ് (28 പന്തിൽ 38), ക്യാപ്റ്റൻ ബാബർ അസം (28പന്തിൽ 32), ഷദാബ് ഖാൻ (14 പന്തിൽ 20) എന്നിവർ മാത്രമാണ് ചെറുത്തുനിന്നത്. മുഹമ്മദ് റിസ്‍വാൻ (14 പന്തിൽ 15) ആണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്സ്മാൻ. ഇന്നിങ്സിൽ മൊത്തം പിറന്നത് രണ്ടു സിക്സറുകൾ മാത്രം.   നാലോവറിൽ 12 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത സാം കറനും 22 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ആദിൽ റഷീദുമാണ് ഇംഗ്ലീഷ് ബൗളിങ്ങിൽ തിളങ്ങിയത്. ക്രിസ് ജോർഡാൻ 27 റൺസിന് രണ്ടു വിക്കറ്റെടുത്തു.

eng




അതേസമയം, ആദ്യം ബാറ്റുചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. ഒരു നിലയിലും പാക് ബാറ്റർമാരെ നിലയുറപ്പിക്കാൻ അനുവദിക്കാതെയായിരുന്നു ഇംഗ്ലണ്ടിന്റെ ബൗളിങ്. സ്‌കോർ 29 ൽ എത്തിനിൽക്കെയായിരുന്നു പാകിസ്താന് ആദ്യ വിക്കറ്റ് നഷ്ടമായത്.

മുഹമ്മദ് റിസ്‌വാനെ വിക്കറ്റിന് മുന്നിൽ കുടുക്കി സാം കറൺ പാകിസ്താന് ആദ്യ പ്രഹരമേൽപ്പിച്ചു. പിന്നീടെത്തിയ മുഹമ്മദ് ഹാരിസ് 8 റൺസാണ് എടുത്തത്. രണ്ട് വിക്കറ്റ് പോയതിന് പിന്നാലെ ശ്രദ്ധയോടെ ക്യാപ്റ്റൻ ബാബർ അസമും ഷാൻ മസൂദും ചേർന്ന് ഉയർത്താൻ ശ്രമിച്ചെങ്കിലും സ്‌കോർ 84 എത്തിനിൽക്കെ ബാബർ പുറത്തായി.

പിന്നീടെത്തിയ ബാറ്റർമാരെല്ലാം കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായതോടെ സ്‌കോർ 137 ൽ ഒതുങ്ങി. ഇംഗ്ലണ്ടിനായി സാം കറൺ മൂന്ന് വിക്കറ്റെടുത്തു ആദിൽ റഷീദ്, ക്രിസ് ജോർദാൻ എന്നിവർ രണ്ടു വിക്കറ്റെടുത്തപ്പോൾ ബെൽ സ്‌റ്റോക്‌സ് ഒരു വിക്കറ്റ് നേടി.

ടി20 ലോകകപ്പിന്റെ കലാശപ്പോരിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെമി ഫൈനലിൽ കളിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇംഗ്ലണ്ടും പാകിസ്താനും ഇറങ്ങിയത്.