ഐ ലീഗിൽ രണ്ടാമത്തെ മത്സരവും വിജയിച്ചു ഗോകുലം

ഐസാവൾ എഫ് സി 0 - 1 ഗോകുലം കേരള എഫ് സി (താഹിർ സമാൻ 87 ) 
 
ppp

 ഐസ്വാളിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഐസ്വാൾ എഫ്‌സിയെ 1-0ന് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്‌സി ഹീറോ ഐ-ലീഗിൽ വിജയ കുതിപ്പ് തുടരുന്നു.

അവസാന വിസിലിൽ നിന്ന് മൂന്ന് മിനിറ്റുള്ളപ്പോൾ താഹിർ സമന്റെ പെർഫെക്റ്റ് ഹെഡർ, മലബാറിയന്സിന്  മൂന്ന് പോയിന്റുമായി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങാനും രണ്ട് ഏറ്റുമുട്ടലുകളിൽ നിന്ന് ആറ് പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരാനും സഹായിച്ചു. 

വിങ്ങുകളിലൂടെ ഗോകുലം കേരളയുടെ ആദ്യ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്, എന്നാൽ താമസിയാതെ ആതിഥേയർ കളിയിലേക്ക് വന്നു. പിന്നീട് കളി മധ്യനിര പോരാട്ടമായി മാറി.

ആദ്യ പകുതി പുരോഗമിക്കുമ്പോൾ, ഗോകുലത്തിന്റെ കാമറൂണിയൻ സ്‌ട്രൈക്കർ അഗസ്റ്റെ സോംലാഗ ചില അക്രമങ്ങൾ നടത്തിയെങ്കിലും ഐസ്വാൾ ഡിഫൻസീവ് ജോഡികളായ ഇമ്മാനുവൽ മക്കിന്ഡെയും അകിറ്റോ സൈറ്റോയും സോമലാഗയെ തളച്ചു.

ഗോകുലത്തിന്റെ മുൻതാരം ഹെൻറി കിസ്സെക്കയായിരിന്നു ഐസാവാലിനു വേണ്ടി അക്രമങ്ങൾ നടത്തിയത്. സെക്കന്റ് ഹാൾഫിനു തൊട്ടുമുന്നെ ഹെൻറിക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ഗോൾ നേടുവാൻ കഴിഞ്ഞില്ല.  

 രണ്ടാം പകുതിയിൽ ഐസാവാളിന്റെ അക്രമണത്തോടയായിരിന്നു തുടക്കം. വിംഗിൽ നിന്നുള്ള മികച്ച ബിൽഡ്-അപ്പിനെ തുടർന്ന് ബോക്‌സിൽ പന്ത് സ്വീകരിച്ച ആരാംഡിന്തറയ്ക്ക് തന്റെ ഷോട്ട് നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞില്ല. ഒരു മിനിറ്റിന് ശേഷം ഐസ്വാളിന് ലഭിച്ച ഒരു കോർണർ കിക്ക് നൈജീരിയൻ താരം മകിന്ഡെയുടെ ശക്തമായ ഹെഡറിൽ പോസ്റ്റിനു മുന്നിലൂടെ കടന്നുപോയി. 

മറുവശത്ത്, ഗോകുലം പ്രതിരോധത്തിൽ അച്ചടക്കത്തോടെ കളിക്കുകയുംഹോം ടീമിൽ നിന്നുള്ള എല്ലാ സമ്മർദങ്ങളും തടയുകയും ചെയ്തു,  ഗോകുലത്തിനെ കളിയിലേക്ക് തിരിച്ചു കൊണ്ടുവന്നത് കാമറൂൺ കോച്ചിന്റെ തന്ത്രപരമായ നീക്കങ്ങളായിരിന്നു. 

നൗഫലിനെയും ഫർഷാദ് നൂറിനെയും മാറ്റി അർജുൻ ജയരാജനെയും താഹിർ സമാനെയും ഇറക്കിയ ഗോകുലം കളിയിലേക്ക് പതിയെ തിരിച്ചു വന്നു. അർജുന്റെ ക്രോസിൽ സമാന്റെ അതുഗ്രൻ ഹെഡറിലൂടെ ഗോകുലം വിജയ ഗോൾ നേടുകയായിരിനു. 

രണ്ടു മത്സരങ്ങളിൽ നിന്നുമായി ഗോകുലത്തിനു ആറു പോയന്റാണുള്ളത്. മഞ്ചേരിയിൽ നടന്ന ആദ്യ മത്സരത്തിൽ ഗോകുലം മുഹമ്മദന്സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ചിരിന്നു. 

ഗോകുലത്തിന്റെ അടുത്ത മത്സരം റിയൽ കാശ്മീർ എഫ് സി സിയോട് നവംബർ 22 നു കാശ്മീരിൽ നടക്കും.