ഇന്ത്യ - ശ്രീലങ്ക ഏകദിനം; ടിക്കറ്റ് വില്‍പന നാളെ തുടങ്ങും (7-1-2023)

ഭക്ഷ്യ സിവില്‍ സപ്ലൈസ്  മന്ത്രി ശ്രീ . ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്യും
 
ground

 ഈ മാസം 15ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ - ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പന ഇന്നാരംഭിക്കും (7-1-2023) വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍വച്ച് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ശ്രീ. ജി.ആര്‍. അനില്‍ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം നിര്‍വഹിക്കും. കേരളത്തിനുവേണ്ടി ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ 5000 റണ്‍ നേടിയ കേരളത്തിന്റെ ആദ്യ ക്രിക്കറ്റ് താരമായ റോഹന്‍ പ്രേമിനെ ചടങ്ങില്‍വച്ച് കഴക്കൂട്ടം ശ്രീ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ ആദരിക്കും.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസഡിന്റ് ജയേഷ് ജോര്‍ജ്ജ്, സെക്രട്ടറി വിനോദ്.എസ്.കുമാര്‍, ട്രെഷറര്‍ കെ.എം അബ്ദുല്‍ റഹിമാന്‍,വൈസ് പ്രസിഡന്റ് പി .ചന്ദ്രശേഖരന്‍ നായര്‍, ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.