ഇംഗ്ലണ്ടിനെ ഒന്നാം ഏകദിനത്തില്‍ പത്ത് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ

ഫോമിലേക്ക് തിരിച്ചെത്തി ഹിറ്റ്മാന്‍

 
india

ബുംമ്രക്കും ഷമിക്കും മുമ്പില്‍ സാഷ്ടാംഗം വീണ ഇംഗ്ലണ്ടിനെ ഒന്നാം ഏകദിനത്തില്‍ പത്ത് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും ശിഖര്‍ ധവാന്റേയും മികവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്.

രോഹിത് 58 പന്തില്‍ 76 റണ്‍സെടുത്തു. ക്യാപ്റ്റന് പിന്തുണ കൊടുക്കുന്നതില്‍ ശ്രദ്ധിച്ച ധവാന്‍ 54 പന്തില്‍ 31 റണ്‍സെടുത്തു. രോഹിത് ശര്‍മ അഞ്ച് സിക്‌സുകള്‍ അടിച്ച് ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് പ്രതീക്ഷയായി. ജയത്തോടെ മൂന്ന് മല്‍ സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 10 ന് മുന്നിലെത്തി. ഇംഗ്ലണ്ടിന്റെ 110 റണ്‍സിന് മറുപടിയായി ഇന്ത്യ 18.4 ഓവറില്‍ 114 റണ്‍സ് എടുത്തു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇന്ത്യ ഇംഗണ്ടിനെ 10 വിക്കറ്റിന്


നേരത്തേ ഇന്ത്യക്കായി ബുംമ്ര 7.2 ഓവറില്‍ 19 റണ്‍ വിട്ടു കൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തി. ഷമി ഏഴോ വറില്‍ 31 റണ്‍ വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റെടുത്തു. ജേസണ്‍ റോയ്, ബയര്‍ സ്റ്റോ, ജോ റൂട്ട്, ലിയാം ലിവിങ്ങ്സ്റ്റണ്‍, ഡേവിഡ് വില്ലി, ബ്രൈഡന്‍ കാര്‍സ് എന്നിവരുടെ വിക്കറ്റാണ് ബുംമ്ര വീഴ്ത്തിയത്. കരിയറിലെ മികച്ച പെര്‍ഫോമന്‍സാണ് ബുംമ്ര പുറത്തെടുത്തത്.

india
സംപൂജ്യരായി നാല് പേര്‍
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 25 ഓവറില്‍ 110 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. ജസ്പ്രീത് ബുംമ്രയും മുഹമ്മദ് ഷമിയും രണ്ട് വശത്തു നിന്നും മാറി മാറി നടത്തിയ പേസ് ആക്രമണത്തിലാണ് ഇംഗ്ലണ്ട് ബാറ്റിങ്ങ് നിര തവിടുപൊടിയായത്. ഒരു ഘട്ടത്തില്‍ നൂറ് കടക്കില്ലന്ന് കരുതിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍ ( 30 ) ഡേവിഡ് വില്ലി (21) എന്നിവരുടെ മികവിലാണ് 110 റണ്‍സെടുത്തത്.
ഇംഗ്ലണ്ടിന്റെ മുന്‍ നിര ബാറ്റര്‍മാര്‍ ബുംമ്രക്ക് മുമ്പില്‍ മുട്ടുമടക്കിയപ്പോള്‍ മധ്യനിര ഷമിക്ക് കീഴടങ്ങി. ഇംഗ്ലണ്ടിന്റെ നാല് മുന്‍ നിര ബാറ്റര്‍മാര്‍ റണ്ണെടുക്കും മുമ്പ് തിരിച്ചു കയറി. ഓപ്പണര്‍ ജേസണ്‍ റോയ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്ക്, ലിയാം ലിവിങ്ങ്സ്റ്റണ്‍ എന്നിവരാണ് അക്കൗണ്ട് ഓപ്പണാക്കാനാകാതെ പുറത്തായത്.
ഓപ്പണര്‍മാര്‍ രണ്ടു പേരും ബുംമ്രക്ക് കീഴടങ്ങിയപ്പോള്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്കിനെ മുഹമ്മദ് ഷമി ഗോള്‍ഡന്‍ ഡക്കാക്കി. ജേസണ്‍ റോയിയെ ബുംമ്ര ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ അപകടകാരിയായ ജോണി ബെയര്‍ സ്റ്റോയെ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. വണ്‍ഡൗണായി എത്തിയ ജോ റൂട്ടിനെയും ബുംമ്ര പുറത്താക്കി. ടീം സ്‌കോര്‍ ആറ് റണ്‍സായപ്പോഴായിരുന്നു ആദ്യ വിക്കറ്റ് വീണത്. അതേ സ്‌കോറില്‍ റൂട്ടും വീണു. ഒരു റണ്‍സ് കൂടി ചേര്‍ത്തശേഷം ബെന്‍ സ്റ്റോക്കും പവലിയനില്‍ തിരിച്ചെത്തി. ഇതോടെ ഏഴിന് മൂന്ന് എന്ന നിലായിലായി ഇംഗ്ലണ്ട്. ആറാം ഓവറില്‍ ബുംമ്ര ബെയര്‍‌സ്റ്റോയെ മടക്കുമ്പോള്‍ ഇം?ഗ്ലണ്ടിന്റെ അക്കൗണ്ടില്‍ 17 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. ടീം സ്‌കോര്‍ 26 ലെത്തിയപ്പോള്‍ ലിവിങ്ങ്സ്റ്റണിന്റെ വിക്കറ്റും ബുംമ്ര പിഴുതു.പിന്നീട് ക്രീസില്‍ പിടിച്ചു നിന്ന ബട്ട്‌ലര്‍ സ്‌കോര്‍ 50 കടത്തിയെങ്കിലും ഷമിക്ക് കീഴടങ്ങി. ഡേവിഡ് വില്ലിയും ബ്രെഡന്‍ കാര്‍സും (15) നൂറ് കടത്തിയെങ്കിലും ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുമ്പില്‍ അധിക നേരം പിടിച്ചു നില്‍ക്കാന്‍ വാലറ്റത്തിനുമായില്ല. അവസാന മൂന്ന് ബാറ്റര്‍മാരും ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ ക്ലീന്‍ ബൗള്‍ഡായി.അതേസമയം, വിക്കറ്റ് പിന്നില്‍ മികച്ച ഫോമിലായിരുന്ന പന്ത് മൂന്ന് പേരുടെ ക്യാച്ചെടുത്തു. ഇതില്‍ രണ്ട് മികച്ച ക്യാച്ചും ഉള്‍പ്പെടുന്നു. നേരത്തേ പരുക്കേറ്റ കോലിയില്ലാതെയാണ് ഇന്ത്യ ടീം പ്രഖ്യാപിച്ചത്.

വിക്കറ്റ് പ്രണയം തുടര്‍ന്ന് ജസ്പ്രീത് ബുമ്രയും പുള്ളിനോടുള്ള പ്രണയം ആവര്‍ത്തിച്ച്‌ രോഹിത് ശര്‍മ്മയും ഓവല്‍ അടക്കിവാണപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ( 10 വിക്കറ്റിന്‍റെ ക്ലാസിക് ജയം നേടുകയായിരുന്നു ടീം ഇന്ത്യ.


  ഏകദിന ക്രിക്കറ്റില്‍ ഓപ്പണര്‍മാരെന്ന നിലയില്‍ 5000 റണ്‍സ് കൂട്ടുകെട്ട് പൂര്‍ത്തിയാക്കി ഇന്ത്യയുടെ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും.ഓവലില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലാണ് ഇരുവരും നാഴികക്കല്ല് പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ 12 പന്തുകള്‍ നേരിട്ടപ്പോഴേക്കും ഇരുവരും നാഴികക്കല്ലിലെത്തി.ഏകദിനത്തില്‍ 5000 റണ്‍സ് കൂട്ടുകെട്ട് തികയ്ക്കുന്ന നാലാമത്തെയും ഇന്ത്യയുടെ രണ്ടാമത്തേയും സഖ്യമാണ് രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും. ഇരുവര്‍ക്കും 112 ഇന്നിംഗ്സില്‍ 5108 റണ്‍സായി. ഇന്ത്യയുടെ ഇതിഹാസ ഓപ്പണര്‍മാരായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയുമാണ് പട്ടികയില്‍ ഒന്നാമത്. 6609 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഓസീസിന്‍റെ ആദം ഗില്‍ക്രിസ്റ്റ്-മാത്യൂ ഹെയ്ഡന്‍ സഖ്യവും(5372 റണ്‍സ്), വിന്‍ഡിസിന്‍റെ ഡെസ്മണ്ട് ഹെയ്ന്‍സ്-ഗോഡന്‍ ഗ്രീനിഡ്‍സ് സഖ്യവും(5150 റണ്‍സ്) ആണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.മത്സരത്തില്‍ ഇന്ത്യക്ക് 10 വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും സമ്മാനിച്ചു. ഇരുവരും ചേര്‍ന്ന് പുറത്താകാതെ 114 റണ്‍സ് നേടി.


  ഏകദിന ക്രിക്കറ്റില്‍ 250 സിക്സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ഓപ്പണര്‍ രോഹിത് ശര്‍മ്മ. ഇംഗ്ലണ്ടിനെതിരായ ഓവല്‍ ഏകദിനത്തിലാണ് ഹിറ്റ്മാന്‍റെ നേട്ടം. തന്‍റെ 231-ാം മത്സരത്തിലാണ് രോഹിത് നേട്ടത്തിലെത്തിയത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയവരിലും 250 സിക്സുകള്‍ തികച്ചവരിലും നാലാമനാണ് രോഹിത്. പാകിസ്ഥാന്‍റെ ഷാഹിദ് അഫ്രീദി(351), വിന്‍ഡീസിന്‍റെ ക്രിസ് ഗെയ്ല്‍(331), ലങ്കയുടെ സനത് ജയസൂര്യ(270) എന്നിവരാണ് രോഹിത് ശര്‍മ്മയ്ക്ക് മുന്നിലുള്ളത്.