റൊണാൾഡ‍ോയ്ക്കു പിന്നാലെ മെസ്സിയും സൗദി അറേബ്യൻ ക്ലബ്ബിലേക്ക് എന്ന് സൂചന

 
massi

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ ലയണൽ മെസിയും സൗദി അറേബ്യയിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. സൗദി അറേബ്യയിലെ മുൻ നിര ക്ലബ്ബായ അൽ ഹിലാൽ മെസിയുമായി ചർച്ച നടത്തിയതായി ഇറ്റാലിയൻ പത്രം റിപ്പോർട്ട് ചെയ്തു. ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസർ ക്ലബ്ബുമായി കരാർ ഒപ്പിട്ടതിന് പിന്നാലെയാണ് മെസിയെക്കുറിച്ചുള്ള വാർത്തകളും ചൂടുപിടിക്കുന്നത്. സൗദി ലീഗിലെ അൽ നാസർ ക്ലബ്ബിന്‍റെ കടുത്ത എതിരാളിയാണ് അൽ ഹില.

ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ താരമായ 35 കാരനായ മെസി ഇതുവരെ ക്ലബ്ബുമായി പുതിയ കരാർ ഒപ്പിട്ടിട്ടില്ല. ഇതാണ് മെസിയുടെ സൗദി അറേബ്യയിലേക്കുള്ള വരവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നത്.

അൽ നാസർ ക്ലബ്ബിലെത്തിയതോടെ ക്രിസ്റ്റ്യാനോയുടെ ആയിരക്കണക്കിന് ജേഴ്സികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ വിറ്റഴിഞ്ഞു. ഇതോടെ മെസിയുടെ ജേഴ്സിയും അൽ ഹിലാൽ ക്ലബ് വിൽപ്പനയ്ക്ക് വെച്ചു. എന്ത് വിലകൊടുത്തും മെസിയെ അൽ ഹിലാൽ ക്ലബ്ബിലേക്ക് കൊണ്ടുവരുമെന്നതിന്‍റെ സൂചനയാണിതെന്ന് കരുതുന്നു.