കാര്യവട്ടം ഏകദിനം; ടിക്കറ്റ് വിൽപന 7 മുതൽ

നിരക്ക് കുറയ്ക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ
 
Cri
Cri

 കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിന്‍റെ ടിക്കറ്റ് വിൽപ്പന സെപ്റ്റംബർ ഏഴിന് ആരംഭിക്കും. സെപ്റ്റംബറിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനുള്ള ടിക്കറ്റിനേക്കാൾ ഇത്തവണ നിരക്ക് കുറയ്ക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) തീരുമാനിച്ചു.

സർക്കാരിൽ നിന്നുള്ള വിനോദ നികുതി ഇളവിന്‍റെ അടിസ്ഥാനത്തിൽ നിരക്കുകൾ അന്തിമമാക്കുമെന്ന് കെസിഎ പ്രസിഡന്‍റ് ജയേഷ് ജോർജ് പറഞ്ഞു. ഏകദിന പരമ്പരയിലെ അവസാന മത്സരം 15ന് തിരുവനന്തപുരത്ത് നടക്കും.