പി.വി. സിന്ധുവിന് സിംഗപ്പൂർ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം
ലോക 11-ാം നമ്പർ താരവുമായ ചൈനയുടെ വാങ് ഷി യിയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടമണിഞ്ഞത്.
Jul 17, 2022, 13:49 IST
സൈന നേവാളിന് ശേഷം സിംഗപ്പൂർ ഓപ്പണ്‍ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് സിന്ധു
ഇന്ത്യൻ സൂപ്പര്‍താരവും മൂന്നാംസീഡുമായ പി.വി. സിന്ധുവിന് സിംഗപ്പൂർ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം.ഫൈനലില്‍ ഏഷ്യന്‍ ചാമ്പ്യൻഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവും ലോക 11-ാം നമ്പർ താരവുമായ ചൈനയുടെ വാങ് ഷി യിയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടമണിഞ്ഞത്.
മൂന്ന് ഗെയിമുകള്‍ നീണ്ട കലാശപ്പോരില്‍ 21-9, 11-21, 21-15 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ ജയം. സിംഗപ്പൂർ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സിന്ധുവിന്റെ ആദ്യ കിരീടനേട്ടമാണിത്. സൈന നേവാളിന് ശേഷം സിംഗപ്പൂർ ഓപ്പണ്‍ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് സിന്ധു