ഖത്തർ ലോക കപ്പിൽ മദ്യ വിൽപ്പനക്ക് കർശന നിയന്ത്രണങ്ങൾ

 
world cup
ലോക കപ്പിന്റെ 92 വർഷത്തിലെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുസ്ലിം രാജ്യത്ത് ടൂർണമെന്റ് നടക്കുന്നത്.

ഇതിന് മുമ്പ് നടന്ന ലോക കപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഖത്തർ ലോക കപ്പിൽ മദ്യ വിൽപ്പനക്ക് കർശന നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ടൂർണമെന്റ് വേദികളിൽ ബിയർ വിൽക്കുന്നത് സംബന്ധിച്ചു് അന്തിമതീരുമാനം എടുത്തിട്ടില്ലെങ്കിലും ആൽക്കഹോൾ ലഭ്യത കുറക്കുന്നതായിരിക്കും ഖത്തർ അധികാരികളുടെ നിലപാടെന്നും റിപ്പോർട്ടുകൾ പറയുന്നു.

സ്റ്റേഡിയത്തിന് അകത്ത് ബിയർ വിൽപ്പന അനുവദിക്കാൻ സാധ്യതയില്ലെന്നും സ്റ്റേഡിയത്തിൽ എത്തുന്നതിന് മുമ്പും പുറത്തുപോകുമ്പോഴും മാത്രമേ ബിയർ ലഭിക്കുകയുള്ളു എന്നും ഫാൻ സോണുകളിൽ മുഴുവൻ സമയവും ബിയർ ലഭിക്കില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇതിനുമുമ്പ് നടന്ന ലോക കപ്പുകളിൽ ഫാൻ സോണുകളിൽ മുഴുവൻ സമയവും ബിയർ ലഭിച്ചിരുന്നു.

"സ്റ്റേഡിയത്തിൽ മദ്യം വിൽക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുത്തിട്ടില്ല. പക്ഷെ ഇപ്പോഴുള്ള ചർച്ചകൾ സ്റ്റേഡിയത്തിൽ വരുന്നതിന് മുമ്പും പുറത്തു പോകുമ്പോഴും ലഭ്യമാക്കുന്നതിനെക്കുറിച് മാത്രമാണ്. ടൂർണമെന്റ് സമയത്തോ സ്റ്റേഡിയത്തിന് ഉള്ളിലോ ബിയർ ലഭിക്കില്ല," ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

2014 ലെ വേൾഡ് കപ്പിൽ ഫിഫയുടെ സമ്മർദ്ദം മൂലം സ്റ്റേഡിയത്തിനുള്ളിൽ ആൽക്കഹോൾ വിൽക്കുന്നതിനുള്ള നിരോധനം ബ്രസീൽ എടുത്തുകളഞ്ഞിരുന്നു.

ദോഹയിലെ അൽ ബിദ പാർക്കിലെ ഫാൻ സോണിൽ പരിമിതമായ സമയങ്ങളിൽ ബിയർ ലഭിക്കും. ദോഹ ഗോൾഫ് ക്ലബ്ബിന്റെ ഉപയോഗിക്കാത്ത.

ഒരു ഭാഗത്തും ആരാധകർക്ക് മദ്യം ലഭ്യമാക്കും.ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉടൻ അറിയിക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.