ടീം ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ കൂറ്റന്‍ സ്‌കോര്‍

 
team india
 ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 211 റണ്‍സെടുത്തു. ഇന്ത്യക്കായി ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും റിതു രാജ് ഗെയ്ക്‌വാദും മികച്ച തുടക്കമാണ് നല്‍കിയത്. ഇഷാന്‍ 76 റണ്ണും ഗെയ്ക്‌വാദ് 23 റണ്‍സുമെടുത്തു. ശ്രേയസ്സ് അയ്യര്‍ (36), ക്യാപ്റ്റന്‍ പന്ത് (29), ഹര്‍ദ്ദിക് പാണ്ഡ്യ (31) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. തുടക്കം മുതലേ ആക്രമിച്ച് കളിച്ച ഇന്ത്യക്കായി അവസാന ഓവറുകളില്‍ വൈസ് ക്യാപ്റ്റന്‍ പാണ്ഡ്യ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ കടന്നാക്രമിച്ചു. 12 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും അടിച്ച പാണ്ഡ്യയാണ് സ്‌കോര്‍ 200 കടത്തിയത്.
നേരത്തെ, ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അരങ്ങേറ്റം കുറിക്കുമെന്ന് കരുതിയ പേസര്‍ ഉമ്രാന്‍ മാലിക്ക് ഇന്ത്യന്‍ നിരയിലില്ല. സ്പിന്നര്‍മാരായി അക്‌സര്‍ പട്ടേലും യുസ്‌വേന്ദ്ര ചാഹലും ടീമിലെത്തിയപ്പോള്‍ ഹര്‍ഷല്‍ പട്ടേലും ഭുവനേശ്വര്‍ കുമാറും ആവേശ് ഖാനുമാണ് പേസര്‍മാരായി ഉള്ളത്.