വിവാദ പ്ലേഓഫ് മത്സരത്തിന് പിന്നാലെ കൊച്ചിയിലെത്തിയ ബ്ലാസ്റ്റേഴ്സിന് വൻ സ്വീകരണം

 
ppp

ഐഎസ്എൽ പ്ലേ ഓഫിൽ ബെംഗളൂരു എഫ്സിക്കെതിരായ വിവാദ മത്സരത്തിന് ശേഷം കൊച്ചിയിൽ മടങ്ങിയെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് ഗംഭീര സ്വീകരണം. ശനിയാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സംഘത്തെ വൻ ജനാവലിയാണ് സ്വീകരിച്ചത്. കോച്ച് ഇവാൻ വുകോമനോവിച്ചിനെയും സംഘത്തെയും ആരാധകർ മഞ്ഞ റോസാപ്പൂക്കൾ നൽകി സ്വീകരിച്ചു.

അതേസമയം, വെള്ളിയാഴ്ച വൈകുന്നേരത്തെ മത്സരവുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് വുകോമനോവിച്ച് പ്രതികരിച്ചില്ല. എല്ലാ കാര്യങ്ങളും ക്ലബ് ഔദ്യോഗികമായി അറിയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച മത്സരത്തിൽ ബെംഗളൂരു എഫ് സി വിവാദ ഗോൾ നേടിയാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ഇഞ്ചുറി ടൈമിൽ സുനിൽ ഛേത്രി നേടിയ ഫ്രീകിക്ക് ഗോളാണ് ബ്ലാസ്റ്റേഴ്സിന്റെ ബഹിഷ്‌കരണത്തിന് കാരണമായത്.

അതേസമയം പ്ലേ ഓഫ് മത്സരത്തിലെ വിവാദത്തെ കുറിച്ച് കോച്ച് വുകോമനോവിച്ച് പ്രതികരിച്ചില്ല. എല്ലാം ക്ലബ്ബ് ഔദ്യോഗികമായി അറിയിക്കുമെന്ന് വുകോമനോവിച്ച് പറഞ്ഞു. പ്ലേ ഓഫിലെ ഗോൾ വിവാദത്തെ തുടർന്ന് ബ്ലാസ്റ്റേഴ്‌സ് ടീം മത്സരം ബഹിഷ്കരിച്ചിരുന്നു. ഐ.എസ്.എൽ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം മത്സരം പൂര്‍ത്തിയാക്കാതെ കളം വിടുന്നത്. സംഭവത്തിൽ ബ്ലാസ്റ്റേഴ്സിനെതിരേ പിഴയും വിലക്കും അടക്കമുള്ള നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.