ലോകകപ്പ് ഫൈനലിനായി അഹമ്മദാബാദ് ഒരുങ്ങി

ഒന്നര ലക്ഷത്തോളം കാണികളുടെ ആര്‍പ്പുവിളികള്‍ക്ക് കാതോര്‍ത്ത് നരേന്ദ്രമോദി സ്റ്റേഡിയം. ആറാഴ്ച നീണ്ടുനിന്ന ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരാട്ടം നാളെ. കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച് തലയെടുപ്പോടെ എത്തിയ ആതിഥേയരായ ഇന്ത്യയും അഞ്ചു തവണ ലോക കിരീടത്തില്‍ മുത്തമിട്ടിട്ടുള്ള ഓസ്ട്രേലിയയും തമ്മിലാണ് പോരാട്ടം.
സെമി ഫൈനലില്‍ 70 റണ്‍സിന് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയെ മൂന്നു വിക്കറ്റിന് മറികടന്നാണ് എട്ടു തവണ ലോകകപ്പ് ഫൈനല്‍ കളിച്ച ഓസീസിന്റെ വരവ്. 2003ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ സംഭവിച്ച പരാജയത്തിനു പകരം വീട്ടുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
സെമി ഫൈനലില്‍ 70 റണ്‍സിന് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയെ മൂന്നു വിക്കറ്റിന് മറികടന്നാണ് എട്ടു തവണ ലോകകപ്പ് ഫൈനല്‍ കളിച്ച ഓസീസിന്റെ വരവ്. 2003ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ സംഭവിച്ച പരാജയത്തിനു പകരം വീട്ടുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ലോകകപ്പിന്റെ സമാപനത്തോടനുബന്ധിച്ച് കലാപരിപാടികള്‍ അരങ്ങേറും. ഉച്ചയ്ക്ക് 12.30ന് ആരംഭിക്കുന്ന പരിപാടികള്‍ 1.30വരെ നീളും. അല്‍ബേനിയന്‍ ഗായികയും ഗാനരചയിതാവുമായ ദുവ ലിപയുടെ സംഗീതപരിപാടി സമാപനച്ചടങ്ങുകളെ വര്‍ണാഭമാക്കും. 2018ലെ ചാംപ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഫൈനലില്‍ ദുവ സംഗീതപരിപാടി അവതരിപ്പിച്ചു. സ്കൂള്‍ വിദ്യാര്‍ഥികളുടെ പരിപാടിയും ചടങ്ങിന് മോടി കൂട്ടും. പരിപാടികളുടെ റിഹേഴ്സല്‍ ഇന്നലെ മൈതാനത്തു നടന്നു. സച്ചിന് ടെന്‍ഡുല്‍ക്കറും ബോളിവുഡ് താരങ്ങളും ഫൈനലിനെത്തും.
ഏകദിന ലോകകപ്പ് ക്രിക്കറ്റ് മാമാങ്കത്തിന് സമാപനം കുറിച്ചുള്ള ഫൈനൽ മത്സരം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. ഇക്കാര്യം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയയുടെ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാൽസും മത്സരം കാണാനെത്തും. ഇവർക്കൊപ്പം കേന്ദ്രമന്ത്രിമാരും പല സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എത്തുമെന്നാണ് പ്രതീക്ഷയെന്ന് ഭൂപേന്ദ്ര പട്ടേൽ എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ഫൈനലിൽ എത്താൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കഠിനാധ്വാനം ചെയ്‌തെന്നും അവർ കളിക്കുന്ന അവസരത്തിൽ സന്നിഹിതനാകുക തന്റെ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി കരുതുന്നുണ്ടെന്നുമാണ് കേന്ദ്രസർക്കാരിനോട് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ലോകകപ്പ് ഫൈനലിന് മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. കലാശപ്പോരിൽ ആതിഥേയരായ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ഇത്തവണ കിരീടത്തിൽക്കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. അപരാജിതക്കുതിപ്പ് നടത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.
ഫൈനലിന് കൊഴുപ്പേകാൻ നിരവധി കലാപരിപാടികളാണ് ബി.സി.സിഐ ഒരുക്കിയിരിക്കുന്നത്. മത്സരത്തിന് മുൻപും ഇടവേളകളിലും മത്സരശേഷവുമെല്ലാം നിരവധി പരിപാടികൾ ബി.സി.സിഐ ഒരുക്കിയിട്ടുണ്ട്.
മത്സരത്തിനുമുൻപ് ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ ഏയ്‌റോബിക് സംഘത്തിന്റെ വ്യോമാഭ്യാസവും സ്റ്റേഡിയത്തിനു മുകളിൽ ഉണ്ടാകും. 2011ലെ ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാൻ മത്സരം കാണാൻ ഇന്ത്യൻ പ്രധാനമന്ത്രി മന്മോഹൻ സിങ് പോയിരുന്നു.
അന്ന് പാക്ക് പ്രധാനമന്ത്രിയായിരുന്ന റാസ ഗിലാനിയും എത്തിയിരുന്നു. 12 വർഷങ്ങൾക്കുശേഷമാണ് ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ എത്തിയിരിക്കുന്നത്. 1983ലും 2011ലും ഇന്ത്യ ലോകകപ്പ് നേടിയിരുന്നു.
ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മത്സരം ആരംഭിക്കുന്നത്. 1.30 ന് ടോസ് നടക്കും. അതിനുശേഷം 1.35 മുതൽ 1.50 വരെ ഇന്ത്യൻ എയർഫോഴ്സിന്റെ സൂര്യകിരൺ എയർഷോ നടക്കും. പിന്നാലെ മത്സരം ആരംഭിക്കും. ആദ്യ ഇന്നിങ്സിനുശേഷം ആദിത്യ ഗാധ്വി നയിക്കുന്ന മ്യൂസിക് ഷോ സ്റ്റേഡിയത്തിലുണ്ടാകും. പിന്നാലെ പ്രീതം ചക്രബർത്തി, ജോണിത ഗാന്ധി, നകാഷ് അസീസ്, അമിത് മിശ്ര, അകാശ സിങ്, തുഷാർ ജോഷി എന്നിവരുടെ ഷോയും അരങ്ങേറും.
മത്സരശേഷം കണ്ണഞ്ചിപ്പിക്കുന്ന ലേസർ ഷോയും ലൈറ്റ് ഷോയുമുണ്ടാകും. അഹമ്മദാബാദിൽ റെക്കോഡ് കാണികളെയാണ് പ്രതീക്ഷിക്കുന്നത്. ഒരു ലക്ഷത്തിലധികം കാണികൾക്ക് ഒരുമിച്ചിരുന്ന് മത്സരം കാണാം. ടിക്കറ്റുകളെല്ലാം ഇതിനോടകം വിറ്റുപോയിക്കഴിഞ്ഞു