ക്രിക്കറ്റ് ലോകകപ്പ് 2023: കാര്യവട്ടം വേദിയായേക്കും

 
sports hub

ഇന്ത്യയിൽ നടക്കുന്ന 2023ലെ ക്രിക്കറ്റ് ലോകകപ്പ് വേദിയായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ബിസിസിഐ പരിഗണിക്കുന്നു. ബിസിസിഐ ഐസിസിക്ക് സമർപ്പിച്ച 15 വേദികളുടെ ചുരുക്കപ്പട്ടികയിൽ കാര്യവട്ടം സ്റ്റേഡിയത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

പതിനഞ്ച് വേദികളില്‍ കാര്യവട്ടവും ഉള്‍പ്പെടുത്തണമെന്ന് ബിസിസിഐയോട് നേരത്തെ കെസിഎ ആവശ്യപ്പെട്ടിരുന്നു. കാര്യവട്ടം വേദിയാവുമോ എന്ന കാര്യത്തിൽ ‘അന്തിമ തീരുമാനം ബിസിസിഐയും ഐസിസിയും എടുക്കും.

കാലാവസ്ഥയും മറ്റ് സാഹചര്യങ്ങളും പരിഗണിച്ച് കേരളത്തില്‍ ലോകകപ്പ് വരുമെന്ന് പ്രതീക്ഷിക്കുന്നതായി കെസിഎ പ്രസിഡൻറ് ജയേഷ് ജോര്‍ജ് പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തെ പ്രൊപ്പോസല്‍ കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു