ഡോ. സദാനന്ദന്‍ സി.എസ് ന് മികച്ച ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനുള്ള 2025-26ലെ ജി.വി. രാജ പുരസ്‌കാരം

 
Sadanandan


തിരുവനന്തപുരം - കാര്യവട്ടം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ലക്ഷ്മീഭായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ അസോസിയേറ്റ് പ്രൊഫസറും പ്രിന്‍സിപ്പാളുമായ ഡോ. സദാനന്ദന്‍ സി. എസ്  മികച്ച ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനുള്ള 2025-26-ലെ ജി.വി. രാജ പുരസ്‌കാരത്തിന് അര്‍ഹനായി. കേരളത്തിലെ മികച്ച കായിക പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനും കായിക-വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകള്‍ക്കും ആണ് ജി.വി. രാജ പുരസ്‌കാരത്തിന് നല്‍ക്കുന്നത്.
മികച്ച കായിക അധ്യാപകനുള്ള പുരസ്‌കാരം ഡോ. സദാനന്ദന്‍ സി.എസ്. നേടിയത് ലക്ഷ്മീഭായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന് അഭിമാനകരമായ നേട്ടമാണ്. കായികരംഗത്തെ പുരോഗതി, കായിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കല്‍, കായിക മികവ് വളര്‍ത്തല്‍ എന്നിവയില്‍ കായിക അധ്യാപകര്‍ക്കുള്ള നിര്‍ണായക പങ്കിനെയാണ് ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഈ നേട്ടം സ്ഥാപനത്തിന് അഭിമാനമേകുന്നതിനൊപ്പം, കായിക വിദ്യാഭ്യാസം, കായിക പരിശീലനം, ഭാവിയിലെ കായിക വിദഗ്ധരുടെ വാര്‍ത്തെടുക്കല്‍ എന്നിവയിലെ മികവിനായുള്ള സ്ഥാപനത്തിന്റെ നിരന്തരമായ പ്രതിബദ്ധതയെയും എടുത്തുകാണിക്കുന്നു.

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ടഅക) കീഴിലുള്ള സ്ഥാപനമായ ലക്ഷ്മീഭായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കായിക വിദ്യാഭ്യാസം, കായിക ശാസ്ത്രം, പരിശീലനം, കായിക വികസനം എന്നിവയുടെ പുരോഗതിയില്‍ ദീര്‍ഘകാലമായുള്ള പ്രതിബദ്ധതയുണ്ട്. അക്കാദമിക് പരിപാടികള്‍, പരിശീലന സംരംഭങ്ങള്‍, കായിക മേഖലയിലെ സംഭാവനകള്‍ എന്നിവയിലൂടെ, കഴിവുറ്റ വിദഗ്ധരെ വാര്‍ത്തെടുക്കാനും കായികരംഗത്ത് മികവിന്റെ സംസ്‌കാരം വളര്‍ത്താനും സ്ഥാപനം പരിശ്രമിക്കുന്നു.