ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച താരമായി മെസി

 
massi

 കഴിഞ്ഞ സീസണിലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം കരസ്ഥമാക്കി ലയണല്‍ മെസി. ഏഴ് തവണ ബാലണ്‍ ദ്യോർ നേടിയ മെസി 2019ൽ ഫിഫ ദി ബെസ്റ്റ് അവാർഡും നേടിയിരുന്നു. ഫ്രാൻസിന്‍റെ കിലിയൻ എംബാപ്പെ, കരീം ബെൻസെമ എന്നിവരെയാണ് മെസി മറികടന്നത്. പാരീസിൽ രാത്രി 1.30 നായിരുന്നു അവാർഡ് ദാന ചടങ്ങ്.

മികച്ച വനിതാ താരമായി സ്പെയിനിന്‍റെ അലക്സിയ പുട്ടെയാസ് തിരഞ്ഞെടുക്കപ്പെട്ടു. അർജന്‍റീനയുടെ എമിലിയാനോ മാർട്ടിനസാണ് മികച്ച ഗോൾകീപ്പർ. അർജന്‍റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണൽ സ്കലോനിയാണ് മികച്ച പരിശീലകൻ. അർജന്‍റീന ആരാധകർ മികച്ച ആരാധകർക്കുള്ള പുരസ്കാരവും നേടി.

2016 മുതലാണ് ഫിഫ ബെസ്റ്റ് അവാർഡുകൾ ഏർപ്പെടുത്തിയത്. പോളണ്ടിന്‍റെ റോബർട്ട് ലെവൻഡോവ്സ്കിയാണ് കഴിഞ്ഞ രണ്ട് വർഷവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്.

സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിനും ഫ്രഞ്ച് ടീമിനുംവേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ബെന്‍സേമയെ അവസാനറൗണ്ടില്‍ എത്തിച്ചത്. കഴിഞ്ഞ സീസണിലെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം നേടിയിരുന്നു. ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടിയതടക്കമുള്ള പ്രകടനമാണ് പിഎസ് ജി താരം കിലിയന്‍ എംബാപ്പെയ്ക്കുണ്ടായിരുന്നത്.