പ്രകടനം മാത്രം നോക്കി കളിക്കാര്‍ വിരമിക്കാന്‍ തീരുമാനിച്ചാല്‍ ചിലര്‍ 22 വയസില്‍ തന്നെ കളി മതിയാക്കേണ്ടി വരും;

ധോണിയുടെ ഒളിയമ്പ് ഈ പ്രമുഖ താരത്തിനെതിരെ
 
DHONI

ഐപിഎല്ലില്‍ നിറഞ്ഞു നിന്ന താരമാണ് എം എസ് ധോണി. ചെന്നൈയ്ക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങൾ എന്നും ആരാധകരുടെ ഹൃദയത്തിലാണ് ഇന്നുമുള്ളത്. ഇപ്പോഴിതാ വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് താരം.

വിരമിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഒളിയമ്പുമായിട്ടാണ് ധോണി തിരിച്ചടിച്ചത്.  ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതെ സര്‍പ്രൈസ് നിലനിര്‍ത്തിയായിരുന്നു ധോനിയുടെ മറുപടി. ഐപിഎല്ലില്‍ ഇന്നലെ ഗുജറാത്തിനെതിരെയുള്ള മത്സരത്തിന് ശേഷമായിരുന്നു ധോനിയുടെ പ്രതികരണം. ‘അടുത്ത സീസണിനെ കുറിച്ച് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. തീരുമാനമെടുക്കാന്‍ എന്റെ മുന്നില്‍ 4മുതല്‍ 5 മാസം സമയമുണ്ട്. ഫിറ്റ്‌നസ് നിലനിര്‍ത്തുകയാണ് ആദ്യ ദൗത്യം. റാഞ്ചിയിലേക്കു തിരിച്ചുപോയ ശേഷം അല്‍പം വിശ്രമം. പിന്നാലെ കുറച്ചു ബൈക്ക് റൈഡുകള്‍. അതുകഴിഞ്ഞു വേണം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാന്‍. ഐപിഎലില്‍ തുടരുമെന്നോ കളി മതിയാക്കുമെന്നോ ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. പ്രകടനം മാത്രം നോക്കി കളിക്കാര്‍ വിരമിക്കാന്‍ തീരുമാനിച്ചാല്‍ ചിലര്‍ 22 വയസില്‍ തന്നെ കളി മതിയാക്കേണ്ടി വരും. ഒരാളില്‍ എത്രത്തോളം ആവേശമുണ്ട്, കായികക്ഷമതയുണ്ട് തുടങ്ങിയവയാണ് പ്രധാനം. എന്തായാലും എനിക്കു മുന്നില്‍ ഇഷ്ടം പോലെ സമയമുണ്ട്. കാത്തിരുന്നു കാണാം’ ധോണി പറഞ്ഞു.