പെര്‍ത്തില്‍ ഇന്ത്യന്‍ വിജയഗാഥ

നായകന്റെ വരവറിയിച്ച് ജസ്പ്രീത് ബുമ്ര
 
cricket
ഓസ്‌ട്രേലിയക്കെതിരേ പെര്‍ത്തില്‍ ചരിത്ര ജയത്തോടെ ബോര്‍ഡര്‍ ഗവസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയ്ക്ക് തുടക്കമിട്ട് ഇന്ത്യ. നായകന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ടീമിനെ നയിച്ച ജസ്പ്രീത് ബുമ്രയുടെയും സംഘത്തിന്റെയും തീപ്പന്തുകള്‍ക്ക് മുന്നില്‍ രണ്ടാം ഇന്നിംഗ്‌സിലും ഓസിസ് തകര്‍ന്നടിഞ്ഞു. ആതിഥേയരെ 238 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ ഒന്നാം ടെസ്റ്റില്‍ 295 റണ്‍സിന്റെ ചരിത്ര ജയമാണ് കുറിച്ചത്. ടെസ്റ്റ് മത്സരം അവസാനിക്കാന്‍ ഒരു ദിവസം ശേഷിക്കെയാണ് ഇന്ത്യയുടെ ജയം. ജയിക്കാന്‍ രണ്ടാമിന്നിങ്‌സില്‍ 534 റണ്‍സ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയ 58.4 ഓവറില്‍ 238 റണ്‍സിന് ഓള്‍ഔട്ടായി. അലക്‌സ് കാരിയെ ഹര്‍ഷിത് റാണ ക്ലീന്‍ ബൗള്‍ഡാക്കിയതോടെയാണ് ഇന്ത്യയുടെ ജയം പൂര്‍ണമായത്