കേരളാ ക്രിക്കറ്റ് ലീഗ് ട്വന്‍റി 20 മത്സരങ്ങള്‍ക്ക് തുടക്കമായി കേരള ക്രിക്കറ്റ് ലീഗ് ആദ്യ കളിയിൽ കളിയില്‍ ആലപ്പി റിപ്പിള്‍സിന് ജയം

 
KCL

പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്‍റെ ആദ്യ മത്സരത്തിൽ തൃശൂര്‍ ടൈറ്റന്‍സിനെതിരേ ആലപ്പുഴ റിപ്പിള്‍സിന് അഞ്ച് വിക്കറ്റ് ജയം.
92 റണ്‍സുമായി മുഹമ്മദ് അസ്ഹറുദീന്‍ ടീമിന്‍റെ വിജയ ശിൽപിയായി.47 പന്തില്‍  ഒന്‍പത് സിക്‌സറുകളും മൂന്നു ബൗണ്ടറിയും ഉള്‍പ്പെടയായിരുന്നു  അസറുദ്ദീൻ്റെ പ്രകടനം. 

ആദ്യം ബാറ്റ് ചെയ്ത  തൃശൂര്‍ ടൈറ്റന്‍സ്  161 റണ്‍സാണ്  നേടിയത്. വിജയലക്ഷ്യം മറികടക്കാൻ  ആലപ്പുഴ റിപ്പിള്‍സിന് 18.3 ഓവർ വേണ്ടി വന്നുള്ളൂ.
ടോസ് നേടിയ  ആലപ്പുഴ ബൗളിംഗ് തെരഞ്ഞെടുക്കുകയാരുന്നു.ആലപ്പുഴയ്ക്കു വേണ്ടി ആദ്യ ഓവര്‍ എറിഞ്ഞ ഫായിസ് ഫനൂസിന്‍റെ ആദ്യ പന്തില്‍ തന്നെ തൃശൂരിന്റെ ഓപ്പണര്‍ അഭിഷേക് പ്രതാപിന്റെ വിക്കറ്റ് നഷ്ടമായി. അക്ഷയ് മനോഹറാണ് തൃശ്ശൂറിൻ്റെ ടോപ് സ്കോറർ . 44 പന്ത് നേരിട്ട അക്ഷയ്  അഞ്ചു സിക്‌സും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 57 റണ്‍സ് സ്വന്തമാക്കി. നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് ആലപ്പി റിപ്പിള്‍സിനു വേണ്ടി ആനന്ദ് ജോസഫ് മൂന്നു വിക്കറ്റും മൂന്ന് ഓവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് ഫാസില്‍ ഫനൂസ് രണ്ട് വിക്കറ്റും നേടി. ആലപ്പി റിപ്പിള്‍സിന്റെ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദീനാണ് മാന്‍ ഓഫ് ദ മാച്ച്.  മികച്ച വിക്കറ്റാണ് കാര്യവട്ടത്തേതെന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍ മത്സരത്തിനു ശേഷം പ്രതികരിച്ചു.