കോപ്പ-യൂറോ കപ്പ് വിജയികളെ മുന്‍കൂട്ടി പ്രഖ്യാപിച്ച് മെന്റലിസ്റ്റ്
കഴിഞ്ഞ ദിവസം നടന്ന കോപ്പ അമേരിക്കയിലെയും, യൂറോകപ്പിലേയും വിജയികളെ സ്കോര് നില അടക്കം മുന്കൂട്ടി പ്രഖ്യാപിച്ച് ഫുഡ്ബോള് പ്രേമികളെ ഞെട്ടിച്ചു കൊണ്ട് മെന്റലിസ്റ്റ് പ്രീത്ത് അഴീക്കോട്
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രവചനം. മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകള്ക്ക് മുന്നേ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തില് വിജയികളെയും അതേ സമയം പോസ്റ്റ് ചെയ്ത കമന്റില് ഗോള് നിലയും കാണാം.
എന്നാല് ഇത് അത്ര അസാധ്യമായ കാര്യമല്ലെന്നും, ഒരു മെന്റലിസ്റ്റ് എന്ന നിലയില് ഇത്തരം ഇല്യൂഷനുകള് സൃഷ്ടിക്കുന്നത് സാധാരണമാണെന്നും പ്രീത്ത് പറയുന്നു.
വരാനിരിക്കുന്ന കാര്യങ്ങള് നേരത്തെ അറിയുക എന്നത് ഏതൊരു മനുഷ്യന്റെയും എക്കാലത്തെയും ആ ഗ്രമാണ്. എന്നാല്‍ ,നിര്‍ഭാഗ്യവശാല്‍ അത് മനുഷ്യ സാധ്യമായ കാര്യമല്ല എന്നതാണ് സത്യം . എന്നാല്‍ ജനങ്ങളുടെ ഈ ആകാംക്ഷയെ മുതലെടുത്തു കൊണ്ട് പ്രവചനങ്ങള്‍ നടത്തുകയും അത് സാധ്യമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന പല കപടശാസ്ത്രങ്ങളും ആളുകളും നമുക്കു ചുറ്റും ഉണ്ട്. അവരുടെ വാദങ്ങള്‍ തട്ടിപ്പാണെന്നും പല പ്രവചനങ്ങളും ശരിയാവുന്നതിനു പിന്നില്‍ ചില ലോജിക്കുകളും മന:ശ്ശാസ്ത്രപരമായ കാരണങ്ങളും മാത്രമാണെന്നും പ്രീത്ത് വിശദീകരിക്കുന്നു.
ഇക്കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഇതിന് മുമ്പും പ്രീത്ത് അഴീക്കോട് പ്രവചന പരീക്ഷണങ്ങള്‍ വിജയകരമായി നടത്തിയിട്ടുണ്ട്.
ലോക്‌സഭാ ഇലക്ഷന്‍ റിസള്‍ട്ട് പ്രസിദ്ധീകരിക്കുന്ന ദിവസം മലയാളത്തിലെ ആറ് പ്രമുഖ ദിനപത്രങ്ങള്‍ എന്തായിരിക്കും മുഖ്യ തലക്കെട്ട് കൊടുക്കുക എന്നത് ഒരു മാസം മുന്നേ പ്രഖ്യാപിക്കുക എന്നതാണ് അതിലൊന്ന്. കണ്ണൂര്‍ കലക്ടറുടെ സാന്നിദ്ധ്യത്തില്‍ 2014ല്‍ അവതരിപ്പിച്ച ഈ പരിപാടി ഒട്ടേറെ ജനശ്രദ്ധ നേടിയിട്ടുണ്ട്. പിന്നീട് തിരുവനന്തപുരത്ത് വച്ച് അന്നത്തെ മേയര്‍ വി.കെ.പ്രശാന്തിന്റെ സാന്നിധ്യത്തില്‍ 2018 ലെ ഫിഫ ലോകകപ്പ് ഫുഡ്‌ബോള്‍ വിജയിയെ ഗോള്‍ നില അടക്കം പ്രവചിച്ചതും, 2020ലെ കരിപ്പൂര്‍ വിമാനാപകടം ഒരു മാസം മുന്നെ സോഷ്യല്‍ മീഡിയയിലൂടെ പ്രവചിച്ചതും ഈ രംഗത്തെ പ്രീത്തിന്റെ ശ്രദ്ദേയമായ ചില നേട്ടങ്ങളാണ്.
എന്നാല്‍, ഇതെല്ലാം ഭാവി അറിയാനുള്ള മനുഷ്യന്റെ ആഗ്രഹത്തെ താല്‍കാലികമായി തൃപ്തിപ്പെടുത്താനുള്ള കലാപരമായ അവതരണങ്ങള്‍ മാത്രമാണെന്നും .ഇത്തരം രീതികള്‍ ഉപയോഗിച്ചു കൊണ്ട് ജനങ്ങളെ ചൂഷണം ചെയ്യുന്ന കപടശാസ്ത്രങ്ങളെക്കുറിച്ച് ബോധവാന്മാരാകണമെന്നും പ്രീത്ത് അഴീക്കോട് ആവര്‍ത്തിക്കുന്നു. മാജിക്കും മനശ്ശാസ്ത്രവും സംയോജിപ്പിച്ചു കൊണ്ട് അതീന്ദ്രിയ സിദ്ധികള്‍ അവതരിപ്പിച്ചു കൊണ്ട് കാണികളെ അദ്ഭുതപ്പെടുത്തുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു മഹത്തായ കലയാണ് മെന്റലിസം. ഈ കലയെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന മറ്റ് തെറ്റിധാരണകള്‍ മാറ്റേണ്ടുന്ന സമയം അതിക്രമിച്ചെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു.
2014-16 കാലത്ത് മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ തിരുവനന്തപുരത്തെ മാജിക് തീം പാര്‍ക്കായ മാജിക് പ്ലാനെറ്റിലെ മെന്റലിസം അവതാരകനായിരുന്നു പ്രീത്ത്.ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൈന്റ് റീഡര്‍ എന്ന റെക്കോഡിന് ഉടമ കൂടിയായ പ്രീത്ത് അഴീക്കോട് ഈ കോവിഡ് കാലത്തും ഓണ്‍ലൈന്‍ ഷോകളിലൂടെ തന്റെ കലാരംഗത്ത് സജീവമാണ്.
