അച്ഛൻ ആഗ്രഹിച്ചത് ലോകകപ്പിൽ മെസ്സി കപ്പുയര്‍ത്തണമെന്നാണ്: പെലെയുടെ മകള്‍ കെലി

 
p

അർജന്‍റീന ക്യാപ്റ്റൻ ലയണൽ മെസി ഖത്തറിൽ നടന്ന ലോകകപ്പ് ഉയർത്തണമെന്ന് പെലെ ആഗ്രഹിച്ചിരുന്നുവെന്ന് മകൾ കെലി നാസ്മെന്‍റോയുടെ വെളിപ്പെടുത്തൽ. ഇൻസ്റ്റാഗ്രാമിലൂടെയാണ് കെലി ഇക്കാര്യം അറിയിച്ചത്. മെസ്സിയുടെ ഭാര്യ അന്‍റോണെല്ല റൊക്കുസോയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും കെലി വ്യക്തമാക്കി.

ലോകകപ്പിൽ ബ്രസീൽ ക്രൊയേഷ്യയോട് തോറ്റപ്പോൾ പിതാവിന്‍റെ ആരോഗ്യനില വഷളായിരുന്നു. അച്ഛന് വേണ്ടി ബ്രസീൽ കപ്പ് ഉയർത്തണമെന്ന് എല്ലാവരും ആഗ്രഹിച്ചു. എന്നാൽ ഏത് ടീമിനും ലോകകപ്പ് നേടാൻ കഴിയുമെന്ന് തന്നോട് പിതാവ് പറയുമായിരുന്നുവെന്നും കെലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ബ്രസീലിന്‍റെ തോൽവിക്ക് ശേഷം, നിരവധിപേർ ആശുപത്രിയിൽ വന്ന് അച്ഛനെ സന്ദർശിക്കുമായിരുന്നു. ആര് ജയിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അച്ഛനോട് ചോദിച്ചപ്പോൾ അർജന്‍റീന എന്നായിരുന്നു മറുപടിയെന്ന് കെലി പറഞ്ഞു.