രണ്ടാം ഏകദിനം; ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ

 
aus india

രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ. 39 ഓവറുകൾ ബാക്കിനിൽക്കെയാണ് ഓസീസിൻ്റെ ജയം. ഇന്ത്യ ഉയർത്തിയ 118 റൺസ് വിജയലക്ഷ്യം 11 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ ഓസ്ട്രേലിയ മറികടന്നു. ഓപ്പണർമാരായ മിച്ചൽ മാർഷും ട്രാവിസ് ഹെഡും അർധസെഞ്ചുറി നേടി. ഈ വിജയത്തോടെ ഏകദിന പരമ്പരയിൽ ഓസ്ട്രേലിയ ഇന്ത്യയ്ക്കൊപ്പമെത്തി. പരമ്പരയിലെ അവസാന മത്സരം ഈ മാസം 22 ന് നടക്കും.

രോഹിത് ശർമയാണ് മത്സരത്തിൽ ഇന്ത്യയെ നയിച്ചത്. ഓപ്പണറായി ഇറങ്ങിയ രോഹിത് 19 റൺസെടുത്ത് പുറത്തായി. ശുഭ്മാൻ ഗില്ലും റൺസൊന്നും എടുക്കാതെ പുറത്തായി. 35 പന്തിൽ നിന്ന് 31 റൺസ് നേടിയ വിരാട് കോഹ്ലിയും 29 പന്തിൽ നിന്ന് 29 റൺസ് നേടിയ അക്സർ പട്ടേലുമാണ് പുറത്താകാതെ നിന്നത്.