സ്പാനിഷ് ഡിഫൻഡർ സെര്‍ജിയോ റാമോസ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

 
pp

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് പ്രതിരോധ താരം സെർജിയോ റാമോസ്. ദേശീയ ടീമിനായി ഇനി കളിക്കില്ലെന്ന് റാമോസ് അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്.

2010ൽ ലോകകപ്പ് നേടിയ സ്പാനിഷ് ടീമിന്‍റെ ഭാഗമായിരുന്നു സെർജിയോ റാമോസ്. സ്പാനിഷ് സെൻട്രൽ ഡിഫൻഡറായ താരം 18 വർഷം നീണ്ട കരിയറാണ് അവസാനിപ്പിക്കുന്നത്. 2005ലാണ് അദ്ദേഹം ആദ്യമായി ദേശീയ ടീമിനായി ബൂട്ടണിഞ്ഞത്.

സ്പാനിഷ് ദേശീയ ടീമിനായി 180 മത്സരങ്ങൾ കളിച്ച റാമോസ് പി എസ് ജിക്ക് വേണ്ടി തുടർന്ന് കളിക്കും. ലോകകപ്പിന് പുറമേ 2008 ലും 2012 ലും രണ്ട് തവണ യൂറോ കപ്പ് നേടിയ ടീമിന്‍റെ ഭാഗവുമായിരുന്നു റാമോസ്. മുൻ പരിശീലകൻ ലൂയിസ് എന്‍റിക്വെ ടീമിൽ ഉൾപ്പെടുത്താതിരുന്ന റാമോസ് 2021ന് ശേഷം ദേശീയ ടീമിനായി കളിച്ചിട്ടില്ല.