ഏഷ്യാകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു:സഞ്ജു റിസർവ് താരം

കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ ടീമിൽ
 
team

പരുക്കേറ്റ് ദീർഘകാലമായി പുറത്തായിരുന്ന കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ എന്നിവരെ ഉൾപ്പെടുത്തിയും മലയാളി താരം സഞ്ജു സാംസണിനെ റിസർവ് താരമാക്കിയും ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമയുടെ നേതൃത്വത്തിൽ 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഇവർക്കു പുറമെയാണ് സഞ്ജുവിനെ റിസർവ് താരമായി ഉൾപ്പെടുത്തിയത്. ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ, ഷാർദുൽ ഠാക്കൂർ എന്നിവർ ടീമിൽ ഇടം നേടി.

രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മന്‍ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, തിലക് വർമ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷാർദുൽ ഠാക്കൂർ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ. റിസർവ് താരം  സഞ്ജു സാംസൺ.

sanju

ഓഗസ്റ്റ് 30നാണ് ഏഷ്യാകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. സെപ്റ്റംബർ 2ന് ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പിനു മുന്നോടിയായുള്ള പ്രധാന ടൂർണമെന്റ് ആയതിനാൽ മത്സരങ്ങളെ ഗൗരവത്തോടെയാണ് ടീം മാനേജ്മെന്റ് നോക്കിക്കാണുന്നത്.