ഇംഗ്ലണ്ടിനെതിരെ വമ്പൻ ജയവുമായി ടീം ഇന്ത്യ
Feb 18, 2024, 21:26 IST
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ 434 റൺസിൻ്റെ വമ്പൻ ജയവുമായി ടീം ഇന്ത്യ. രണ്ടാം ഇന്നിംഗ്സിൽ 557 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് രവീന്ദ്ര ജഡേജയുടെ സ്പിന്നിനു മുന്നിൽ കറങ്ങി വീണു. 122 റൺസിന് ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർ എല്ലാവരും കൂടാരം കയറിയപ്പോൾ ജഡേജ 5 വിക്കറ്റ് നേടി. കുൽദീപ് യാദവ് രണ്ടും അശ്വിനും ബുംറയും ഓരോ വിക്കറ്റും നേടി.
നേരത്തെ യശസ്വി ജയ്സ്വാളിൻ്റെ ഇരട്ട സെഞ്ചുറി (214 നോട്ടൗട്ട്) യുടെ കരുത്തിൽ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 430 ന് 4 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു.
സ്ക്കോർ:
ഇന്ത്യ- 445, 430/4 (ഡിക്ലയേർഡ്)
ഇംഗ്ലണ്ട്- 319, 122