മനുഷ്യന് ചന്ദ്രനിൽ ജീവിക്കാനും ജോലി ചെയ്യാനും കഴിയുമെന്ന് നാസ

 
ppp

2030ന് മുമ്പ് മനുഷ്യർക്ക് ചന്ദ്രനിൽ സജീവമായി പ്രവർത്തിക്കാൻ കഴിയുമെന്ന് യുഎസ് ഓറിയോൺ ചാന്ദ്ര ബഹിരാകാശ പദ്ധതിയുടെ തലവനായ ഹോവാർഡ് ഹു. മനുഷ്യന് ഉതകുന്ന ആവാസ വ്യവസ്ഥ ചന്ദ്രനിൽ ഉണ്ടായിരിക്കുമെന്ന് മാത്രമല്ല, മനുഷ്യനെ ജോലിയിൽ സഹായിക്കാനായി ചുറ്റും റോവറുകൾ വരെ ഉണ്ടാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“തീർച്ചയായും ഈ ദശകത്തിന്റെ അവസാനത്തോടെ ആളുകൾ ചന്ദ്രനിലേക്ക് പോകും. അവിടെ അവർക്ക് ആവാസവ്യവസ്ഥകൾ ഉണ്ടായിരിക്കും എന്ന് മാത്രമല്ല അവരുടെ ജോലിയിൽ സഹായിക്കാൻ അവിടെ റോവറുകളും ഉണ്ടായിരിക്കും.” അദ്ദേഹം പറഞ്ഞു. നാസയുടെ ഓറിയോണിന്റെ രൂപകൽപ്പന, വികസനം, ഉൽപ്പാദനം, പ്രവർത്തനങ്ങൾ എന്നിവയുടെ ഉത്തരവാദിത്തം വഹിക്കുന്ന ലീഡ് ഓറിയോൺ മാനേജർ ആണ് ഹോവാർഡ് ഹു.