വൺപ്ലസ് പാഡ് ഇന്ത്യൻ വിപണിയിലേക്ക്

ആപ്പിളിനോട് മത്സരിക്കും
 
one

ഇന്ത്യയിൽ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ വൺപ്ലസ്. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളായ ഷവോമി, റിയൽമി, നോക്കിയ, മോട്ടറോള എന്നീ ബ്രാൻഡുകളുടെ ശ്രേണിയിലേയ്ക്കാണ് വൺപ്ലസും ചേരുന്നത്. ആപ്പിളിന്‍റെ ഐപാഡുമായി കിടപിടിക്കാൻ കഴിയുന്ന തരത്തിലാണ് വൺപ്ലസ് പാഡ് ഒരുക്കുന്നത്. ടാബ്‌ലെറ്റ് വൺപ്ലസ് 11R-നൊപ്പം പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.

ക്വാൽകോം സ്നാപ്ഡ്രാഗൺ 865 പ്രൊസസർ, 6 ജിബി റാം, 128 ജിബി ഇന്‍റേണൽ സ്റ്റോറേജ് എന്നിവ വൺപ്ലസ് പാഡിന് ലഭിക്കും. 12.4 ഇഞ്ച് ഫുൾ-എച്ച്ഡി + ഒഎൽഇഡി ഡിസ്പ്ലേയാണ് ടാബ്‌ലെറ്റിനുള്ളത്. 13 എംപി പ്രൈമറി ക്യാമറ, 5 എംപി സെക്കന്‍ററി ക്യാമറ, മുൻവശത്ത് 8 എംപി സെൽഫി ക്യാമറ എന്നിവ പാക്ക് ചെയ്യുമെന്നാണ് സൂചന. 45 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 19,090 എംഎഎച്ച് ബാറ്ററിയാണ് ടാബ്‌ലെറ്റിനുള്ളത്.

13 മെഗാപിക്സൽ പ്രൈമറി ക്യാമറയും 5 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സംവിധാനമാണ് ടാബ്‌ലെറ്റ് വാഗ്ദാനം ചെയ്യുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് വൺപ്ലസ് പാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.