വരും വര്‍ഷത്തെ വാട്‌സാപ്പ് അനുഭവം രസകരമാക്കാന്‍ പുതിയ കുറേ ഫീച്ചറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മെറ്റ.
Dec 20, 2024, 23:21 IST


വരും വര്‍ഷത്തെ വാട്‌സാപ്പ് അനുഭവം രസകരമാക്കാന്‍ പുതിയ കുറേ ഫീച്ചറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മെറ്റ. ആകര്‍ഷകമായ പുതിയ കോളിങ് ഇഫക്ടുകളാണ് അതിലൊന്ന്. പുതുവര്‍ഷത്തിന്റെ വരവോടനുബന്ധിച്ച് ന്യൂഇയര്‍ തീമിലാണ് പുതിയ വീഡിയോ കോള്‍ ഇഫക്ടുകള്‍. എന്നാല്‍ ഈ ന്യൂ ഇയര്‍ തീം കോള്‍ ഇഫക്ടുകള്‍ പരിമിതകാലത്തേക്ക് മാത്രമേ കിട്ടൂ. ഇതിന് പുറമെ ആഘോഷം കൊഴുപ്പിക്കാന്‍ പുതിയ ആനിമേഷനുകളും സ്റ്റിക്കര്‍ പാക്കുകളും വാട്‌സാപ്പ് അവതരിപ്പിച്ചു. കൂടാതെ സന്ദേശങ്ങള്‍ക്ക് ചില പാര്‍ട്ടി ഇമോജികള്‍ ഉപയോഗിക്കുമ്പോള്‍ കോണ്‍ഫെറ്റി ആനിമേഷന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. ന്യൂ ഇയര്‍ ഇവ് എന്ന പേരില്‍ പുതിയ സ്റ്റിക്കര്‍ പാക്കും അവതാര്‍ സ്റ്റിക്കറുകളും വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്.