ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ്ബ് സ്റ്റാർട്ടപ്പ് അവാർഡുകളുടെ നോമിനേഷൻ ആരംഭിച്ചു. നൂതന സംരംഭകർക്ക് അപേക്ഷിക്കാം

ഏരീസ് ഇന്റർനാഷണൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ( എ.ഐ.എം.ആർ.ഐ ), ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ളബ്ബിന്റെ സഹകരണത്തോടെ നടത്തുന്ന പ്രഥമ ഇൻഡിവുഡ് സ്റ്റാർട്ടപ്പ് അവാർഡുകളുടെ വിശദവിവരങ്ങൾ പ്രഖ്യാപിച്ചു. രണ്ടായിരത്തി ഇരുപത്തിയൊന്ന് ഫെബ്രുവരി മാസം ഇരുപത്തിമൂന്നിന് വെർച്ച്വലായാണ് അവാർഡ് നടക്കുക. നൂതനമായ ഉൽപ്പന്നങ്ങൾ ,സേവനങ്ങൾ വിപണനാശയങ്ങൾ എന്നിവ കൈമുതലായുള്ളവർക്ക് അന്തർദേശീയ തലത്തിൽ മികച്ച പങ്കാളിത്തത്തിനുള്ള അവസരങ്ങളും നിക്ഷേപ സൗകര്യങ്ങളും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇൻഡിവുഡ് സ്റ്റാർട്ടപ്പ് അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി അപേക്ഷിക്കുന്ന സംരംഭകർ, അവരുടെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വരുമാന ശേഷി
 
ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ്ബ് സ്റ്റാർട്ടപ്പ് അവാർഡുകളുടെ നോമിനേഷൻ ആരംഭിച്ചു. നൂതന സംരംഭകർക്ക് അപേക്ഷിക്കാം

ഏരീസ് ഇന്റർനാഷണൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ( എ.ഐ.എം.ആർ.ഐ ), ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്‌ളബ്ബിന്റെ സഹകരണത്തോടെ നടത്തുന്ന പ്രഥമ ഇൻഡിവുഡ് സ്റ്റാർട്ടപ്പ് അവാർഡുകളുടെ വിശദവിവരങ്ങൾ പ്രഖ്യാപിച്ചു. രണ്ടായിരത്തി ഇരുപത്തിയൊന്ന് ഫെബ്രുവരി മാസം ഇരുപത്തിമൂന്നിന് വെർച്ച്വലായാണ് അവാർഡ് നടക്കുക. നൂതനമായ ഉൽപ്പന്നങ്ങൾ ,സേവനങ്ങൾ വിപണനാശയങ്ങൾ എന്നിവ കൈമുതലായുള്ളവർക്ക് അന്തർദേശീയ തലത്തിൽ മികച്ച പങ്കാളിത്തത്തിനുള്ള അവസരങ്ങളും നിക്ഷേപ സൗകര്യങ്ങളും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇൻഡിവുഡ് സ്റ്റാർട്ടപ്പ് അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി അപേക്ഷിക്കുന്ന സംരംഭകർ, അവരുടെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വരുമാന ശേഷി , തൊഴിൽ ശേഷി, സാമൂഹിക പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ രൂപരേഖ അപേക്ഷയോടൊപ്പം നൽകേണ്ടതാണ്.

ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ്
സ്റ്റാർട്ടപ്പ് അവാർഡ് 2021, വെർച്ച്വൽ ആയിട്ടാണ് പുരസ്കാരദാന ചടങ്ങ് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. പാനൽ ചർച്ചകളും ചടങ്ങിൽ ഉണ്ടാകും. ഇതോടൊപ്പം സ്ഥാപനങ്ങൾക്ക് നിക്ഷേപകരുടെ മുന്നിൽ അവരുടെ ആശയങ്ങളും ഉല്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താനുള്ള അവസരവും സംഘാടകർ ലഭ്യമാക്കും. അർഹരായ സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ ‘ ഇൻക്യുബേഷൻ നൽകുന്ന കാര്യം ‘ എ. ഐ. എം. ആർ. ഐ പരിഗണിയ്ക്കും.

പുതുമയുള്ളതും പ്രയോജനപ്രദവുമായ ആശയങ്ങളിലും ഉൽപ്പന്നങ്ങളിലും അധിഷ്ഠിതമായ നവസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുരസ്കാരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റ് ഡോ. സോഹൻ റോയ് അറിയിച്ചു. ” ‘മേക്ക് ഇൻ ഇന്ത്യ ‘ എന്ന പ്രഖ്യാപിത നയത്തിന് അനുസൃതമായി ആഗോള ജനതയ്ക്ക് അവരുടെ ജീവിതത്തിൽ പ്രയോജനം ചെയ്യുന്ന തദ്ദേശീയമായ ഉൽപന്നങ്ങളെയും നൂതന ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ പുരസ്കാരങ്ങൾക്ക് ഉണ്ട്. പുതിയ സംരംഭകരെ സംബന്ധിച്ചിടത്തോളം അവർക്ക് അവരുടെ ബ്രാൻഡ്, ആഗോള വിപണിക്ക് പരിചയപ്പെടുത്താനും അതിന്റെ മൂല്യം വർദ്ധിപ്പിക്കാനും നിക്ഷേപം ലഭ്യമാക്കാനുമുള്ള അപൂർവ്വമായ ഒരു അവസരം കൂടിയാണ് ഇത്. മികച്ച ആശയങ്ങൾക്ക് ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ്ബ് അംഗങ്ങൾക്കിടയിൽ നിന്നുതന്നെ നിക്ഷേപ അവസരങ്ങൾ ലഭ്യമാകും എന്നുള്ളത് തീർച്ചയാണ്. അത്തരത്തിൽ ആഗോള വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പുള്ള ഒരു ആശയമോ ഉൽപന്നമോ സേവനമോ നിങ്ങൾക്ക് ഉണ്ടെങ്കിൽ, അത് പരിചയപ്പെടുത്താനുള്ള ഏറ്റവും മികച്ച വേദിയാണ് ഇത് ” അദ്ദേഹം പറഞ്ഞു.

ഇന്നൊവേറ്റീവ് സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ, ടെക്നോളജി ബേസ്ഡ് സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ, ആർട്ട് & ക്രാഫ്റ്റ് സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ, ഡിജിറ്റൽ സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ, പ്രോമിസിംഗ് സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ, മൊബിലിറ്റി സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ, എനർജി സ്റ്റാർട്ടപ്പ്
ഓഫ് ദി ഇയർ ലോജിസ്റ്റിക്സ് സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ, ഫുഡ് & ബിവറേജ് സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ,
ഹെൽത്ത്കെയർ സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ, എഡ്യുക്കേഷൻ സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ, റീട്ടെയിൽ സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ,
ടൂറിസം & ലെഷർ സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ,
റിയൽ എസ്റ്റേറ്റ് സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ,
സോഷ്യൽ
ഇംപാക്റ്റ് സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ, ഇ-കൊമേഴ്‌സ് (ബി 2 ബി) സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ, റൂറൽ സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ,
അഗ്രിക്കൾച്ചറൽ സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ,
വിമൻ – ലെഡ് സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ, ഗ്രീൻ സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ
എന്നിവ പുരസ്കാരത്തിന് പരിഗണിക്കുന്ന വിഭാഗങ്ങളിൽ ചിലതാണ്.

സ്റ്റാർട്ടപ്പ് പദ്ധതികൾ ഏരീസ് ഇന്റർനാഷണൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രോജക്ട് ഇൻക്യുബേഷൻ ഹബ്ബിൽ വച്ച് പ്രാഥമികമായി വിലയിരുത്തും.

ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ്ബാണ് പദ്ധതികളുടെ അന്തിമ വിശകലനം നടത്തുന്നത്.

നോമിനേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി രണ്ടായിരത്തി ഇരുപത് ജനുവരി അഞ്ച് ആണ്.

നിങ്ങളുടെ സ്ഥാപനത്തെ ഇതിലേക്ക് നോമിനേറ്റ് ചെയ്യുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ താഴെപ്പറയുന്ന അഡ്രസിൽ ബന്ധപ്പെടുക.

http://indywoodbillionairesclub.com/startup/ or contact +91 – 9539000509
(India), +971 – 566796096 (UAE) or mail to : startup@indywood.co.in..