ഇസ്രയേലിന്റെ 2 എഫ്–35 വിമാനം വെടിവച്ചിട്ടു

ഒരു ദയയും ഉണ്ടാകില്ല
 
മധ്യപൂർവദേശത്ത് സംഘർഷം അയവില്ലാതെ തുടരുന്നു. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ മൂന്നു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. കെട്ടിടങ്ങൾ തകർന്നു. സൈനിക താവളങ്ങളും വ്യോമതാവളങ്ങളും അടക്കം നിരവധി സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ്സ് കോർപ്സ് (ഐആർജിസി) പ്രസ്താവനയിൽ അറിയിച്ചു. ഇസ്രയേലിന്റെ രണ്ട് എഫ്–35 വിമാനങ്ങൾ വെടിവച്ചിട്ടതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. ഇസ്രയേൽ ഇക്കാര്യം നിഷേധിച്ചു. ഇസ്രയേലിലെ ചില വിമാനത്താവളങ്ങൾ അടച്ചു.