ഗിനിയയില്‍ തടവിലുളള ഇന്ത്യന്‍ നാവികരെ രക്ഷപ്പെടുത്താന്‍ നയതന്ത്ര നീക്കം
ഇന്ത്യന്‍ ഹൈക്കമ്മീഷൻ ഇടപെട്ടു
Nov 9, 2022, 11:07 IST
മധ്യ ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയയില്‍ തടവിലുളള ഇന്ത്യന്‍ നാവികരെ രക്ഷപ്പെടുത്താന്‍ നയതന്ത്ര തലത്തില്‍ നീക്കം. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ജി സുബ്രഹ്മണ്യം ഗിനിയയിലെ അധികൃതരുമായി ഇടപെട്ടു. കപ്പിലിന്റെ യാത്ര സംബന്ധിച്ച രേഖകള്‍ നൈജീരിയന്‍ അധികൃതര്‍ക്ക് കമ്പനി കൈമാറി. ജീവനക്കാരുടെ മോചനത്തിനായി കപ്പൽ കമ്പനിയായ ഒഎസ്എം മാരിടൈം നോര്‍വെ നൈജീരിയയിൽ കേസ് ഫയൽ ചെയ്തു. മോചനത്തിനായി അന്തർദേശീയ കോടതിയേയും സമീപിക്കുമെന്നാണ് വിവരം.നൈജീരിയയിൽ കുടുങ്ങിയവരിൽ മൂന്ന് പേർ മലയാളികള്‍ ആണ്. രണ്ടു മാസമായി കപ്പല്‍ ഉള്‍ക്കടലില്‍ തടഞ്ഞിട്ടിരിക്കുകയാണ്. ഉടന്‍ കീഴടങ്ങണമെന്നാണ് നൈജീരിയന്‍ നാവിക സേന ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. എക്വിറ്റോറിയൽ ഗിനിയൻ തീരത്ത് ആണ് കപ്പൽ പിടിച്ചിട്ടിരിക്കുന്നത്.
ഇന്ധനം നിറയ്ക്കാന്‍ പോയപ്പോള്‍ നൈജീരിയന്‍ കൊളള സംഘമാണെന്ന് തെറ്റിദ്ധരിച്ച് തീരത്ത് നിന്ന് മാറ്റിയതാണ് പ്രശ്‌നത്തിന് കാരണമായതെന്ന് കപ്പലിലെ ജീവനക്കാരനായ മലയാളിയായ വിജിത്ത് റിപ്പോർട്ടർ ടിവിയോട് പറഞ്ഞിരുന്നു. ആഗസ്റ്റ് മൂന്നിന് സൗത്ത് ആഫ്രിക്കയില്‍ നിന്ന് നൈജീരിയയിലെ എകെപിഒ ടെര്‍മിനലിലേക്ക് ക്രൂഡ് ഓയില്‍ ലോഡ് ചെയ്യാനാണ് എത്തിയത്. രാത്രിയിൽ നൈജീരിയയുടെ നേവിയുടെ പട്രോള്‍ ബോട്ട് എത്തിയപ്പോള്‍ കൊളള സംഘമാണെന്ന് തെറ്റിദ്ധരിച്ച് കപ്പല്‍ എടുത്തുപോയി. അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് കപ്പല്‍ അവിടുന്ന് മാറ്റിയതെന്നും വിജിത്ത് പറഞ്ഞു.
സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാണ് പറഞ്ഞ് കപ്പലിന് രണ്ട് മില്യണ്‍ ഡോളര്‍ പിഴ ചുമത്തിയിരുന്നു. കമ്പനി ആ പിഴ അടക്കുകയും ചെയ്തുവെന്ന് വിജിത്ത് പറഞ്ഞു. മൂന്നു മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരും 10 വിദേശികളും അടങ്ങുന്ന സംഘം മൂന്നു മാസമായി തടങ്കലിലാണ്. കടൽക്കൊള്ളക്കാരെന്ന തെറ്റിദ്ധാരണയിലാണ് -ഇക്വറ്റോറിയൽ ഗിനിയ നാവികസേന ഇവരെ കസ്റ്റഡിയിലെടുത്തത്. കപ്പൽ ഉൾപ്പെടെ കൈമാറി വിചാരണ ചെയ്യണമെന്നാണ് നൈജീരിയൻ നാവികസേനയുടെ ആവശ്യം. . ഇപ്പോൾ കപ്പൽ എക്വിറ്റോറിയൽ ഗിനിയൻ തീരത്തു നിന്ന് നൈജീരിയയിലേക്ക് മാറ്റാനാണ് ശ്രമം. അന്വേഷണം നടത്തുന്നതിനായാണ് നൈജീരിയയിലേക്ക് മാറ്റുന്നതെന്നാണ് നേവി നൽകിയ വിശദീകരണം. മോചനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്നും വിജിത്ത് ആവശ്യപ്പെട്ടിരുന്നു.