ട്രംപിന്റെ നൊബേല്‍ മോഹത്തില്‍ ലോകത്ത് സമാധാനം വിടരുമോ?
Aug 19, 2025, 08:53 IST
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നൊബേല്‍ മോഹത്തില്‍ ലോകത്ത് സമാധാനം വിടരുമോ? ആറുമാസത്തിനകം ആറു യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്ന അവകാശവാദവുമായാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. നൂറുകണക്കിന് ബന്ദികളെ മോചിപ്പിച്ച് ഇസ്രയേലിലേക്ക് വിട്ടയച്ചത് താനാണെന്നും ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഇല്ലാതാക്കിയതും താനാണെന്നും ട്രംപ് അവകാശപ്പെട്ടു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ്, യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്താനിരിക്കേയാണ് ട്രംപിന്റെ പ്രതികരണം. 2009 -ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് നൊബേല്‍ സമ്മാനം ലഭിച്ചതുമുതലാണ് സമാധാനത്തിനുള്ള നൊബേല്‍ ട്രംപിന്റെയും സ്വപ്നമായി മാറിയതെന്നും സംസാരമുണ്ട്.