അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിൽ 19 ശതമാനം വർധന

 
ppp

ഉന്നത പഠനത്തിനായി അമേരിക്ക തെരഞ്ഞെടുത്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും റെക്കോര്‍ഡ് വര്‍ധന. ഇന്ന് പുറത്തിറങ്ങിയ ഓപ്പണ്‍ ഡോഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് 2021-22 അധ്യയന വര്‍ഷത്തില്‍ ഉന്നത വിദ്യാഭ്യാസ ലക്ഷ്യസ്ഥാനമായി അമേരിക്ക തെരഞ്ഞെടുത്തത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധനവാണ്. അമേരിക്കയില്‍ പഠിക്കുന്ന ഒരു ദശലക്ഷത്തിലധികം വിദേശ വിദ്യാര്‍ത്ഥികളില്‍ 21 ശതമാനത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്. ഉന്നത പഠനത്തിനായി അമേരിക്ക തെരഞ്ഞെടുത്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും റെക്കോര്‍ഡ് വര്‍ധന.

ഇന്ന് പുറത്തിറങ്ങിയ ഓപ്പണ്‍ ഡോഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് 2021-22 അധ്യയന വര്‍ഷത്തില്‍ ഉന്നത വിദ്യാഭ്യാസ ലക്ഷ്യസ്ഥാനമായി അമേരിക്ക തെരഞ്ഞെടുത്തത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധനവാണ്. അമേരിക്കയില്‍ പഠിക്കുന്ന ഒരു ദശലക്ഷത്തിലധികം വിദേശ വിദ്യാര്‍ത്ഥികളില്‍ 21 ശതമാനത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്. 2022 ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 82,000 ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ക്കാണ് യുഎസ് വിസ അനുവദിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിസയുള്ളവരുടെ എണ്ണം 62,000 ആയിരുന്നു. ഈ വർഷം ഇതുവരെ, യുഎസ് ഇന്ത്യയിൽ 100,000 ലധികം സ്റ്റുഡന്‍റ് വിസയാണ് അനുവദിച്ചത്. ആഗോളതലത്തിൽ 2022 ൽ ഇതുവരെ 5,80,000 സ്റ്റുഡന്‍റ് വിസയാണ് അമേരിക്ക അനുവദിച്ചത്.കോവിഡ് നിയന്ത്രണങ്ങൾ കാരണം 50,000 ചൈനീസ് വിദ്യാർത്ഥികൾക്ക് മാത്രമാണ് ഈ വർഷം യുഎസ് വിസ ലഭിച്ചത്. സാധാരണ വർഷങ്ങളിൽ, 110,000-120,000 ചൈനീസ് വിദ്യാർത്ഥികൾക്ക് യുഎസ് വിസ നൽകുന്നു. 2021-22 ലെ കണക്കനുസരിച്ച് 9.5 ലക്ഷം വിദേശ വിദ്യാർത്ഥികളാണ് അമേരിക്കയിൽ ഉള്ളത്. ഈ കാലയളവിൽ, അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം 80 ശതമാനം ആണ് വർധിച്ചത്. മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗ്, ബിസിനസ് മാനേജ്മെന്‍റ് എന്നിവയാണ് വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന പ്രധാന പഠന മേഖലകൾ.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി യു.എസ്. ഡിപ്പാര്‍ട്‌മെന്റ് ഓഫ് സ്റ്റേറ്റ് രാജ്യത്തിന്റെ പല ഭാഗങ്ങളിലായുള്ള എട്ട് എജ്യുക്കേഷന്‍ അമേരിക്കന്‍ ഉപദേശക കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായും നേരിട്ടും തത്പരരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഉപദേശ സേവനങ്ങള്‍ നല്‍കുന്നുണ്ട്. ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളില്‍ ഓരോ കേന്ദ്രവും ഹൈദരാബാദില്‍ രണ്ട് കേന്ദ്രങ്ങളുമാണുള്ളത്. അമേരിക്കയിലെ പഠനാവസരങ്ങളെക്കുറിച്ച് കൃത്യവും സമഗ്രവും കാലികവുമായ വിവരങ്ങള്‍ നല്‍കാനും അത് വഴി നാലായിരത്തോളം അംഗീകൃത ആഅമേരിക്കന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും ചേരുന്ന പ്രോഗ്രാം തിരഞ്ഞെടുക്കാനും സഹായിക്കാന്‍ പ്രാപ്തരായ എജ്യുക്കേഷന്‍ യു.എസ്.എ. ഉപദേഷ്ടാക്കളാണ് ഈ എട്ട് കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്നത്.