കുവൈത്തിൽ വിവാഹ രജിസ്‌ട്രേഷന് മയക്ക് മരുന്ന് മുക്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും

 
ppp
ppp



വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് വധൂവരൻമാർ മയക്കുമരുന്ന് രഹിത സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് നിർബന്ധമാക്കാൻ കുവൈറ്റ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. പാർലമെന്‍റ് അംഗം സ അദ് അൽ ഖൻഫൂർ പുതിയ വ്യവസ്ഥ ആവശ്യപ്പെട്ട് നിർദ്ദേശം സമർപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട്, 2008-ലെ വിവാഹ രജിസ്ട്രേഷൻ ആക്ടിന്‍റെ ആർട്ടിക്കിൾ 1-ലെ ആദ്യ ഖണ്ഡികയിലെ വാചകം ഭേദഗതി ചെയ്യണമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു.



അത്തരമൊരു ഭേദഗതി വരുത്തുകയാണെങ്കിൽ ഇതിന്‍റെ അടിസ്ഥാനത്തിൽ, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന വധുവും വരനും വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആരോഗ്യ മന്ത്രാലയം വഴി മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയരാകേണ്ടിവരും. ഇതിനുശേഷം ആരോഗ്യ മന്ത്രാലയം നൽകുന്ന മയക്കുമരുന്ന് രഹിത സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയൂ. ഇത്തരത്തിൽ നൽകുന്ന മയക്കുമരുന്ന് രഹിത സർട്ടിഫിക്കറ്റിന്‍റെ സാധുത ആറ് മാസമായി പരിമിതപ്പെടുത്തണമെന്നും പാർലമെന്‍റിൽ അവതരിപ്പിച്ച നിർദ്ദേശത്തിൽ പറയുന്നു.