വിജയിച്ചാൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യ വംശജൻ; ഋഷി സുനക് മൂന്നാം റൗണ്ടിലും മുന്നിൽ

 
BPM

ബ്രിട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ വോട്ടിംഗ് മൂന്നാം റൗണ്ടിലും കൺസർവേറ്റീവ് പാർട്ടി നേതാവും മുൻ ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക് മുന്നിൽ.  115 വോട്ടുകൾ നേടി ഋഷി മുന്നിലെത്തിയത്.ഋഷി സുനക് വിജയിച്ചാൽ ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യ വംശജനാകും അദ്ദേഹം.  ഇനി രണ്ട് റൗണ്ടുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് നാലാം റൗണ്ട് വോട്ടെടുപ്പ് നടക്കും.രണ്ട് സ്ഥാനാർത്ഥികൾ ശേഷിക്കുന്ന അവസാന റൗണ്ട് വോട്ടെടുപ്പ് ബുധനാഴ്ച നടക്കും.

അവസാന റൗണ്ടിൽ അവശേഷിക്കുന്ന രണ്ട് സ്ഥാനാർത്ഥികളിൽ ഒരാൾ ഋഷി സുനക് ആയിരിക്കും എന്നതാണ് ഉയരുന്ന ഒരു പ്രതീക്ഷ. മൂന്നാം റൗണ്ടിൽ മുൻ പ്രതിരോധ മന്ത്രി പെന്നി മൊർഡോണ്ട് 82 വോട്ടുകളും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് 71 വോട്ടുകളും നേടി. കെമി ബഡെനോക്ക് 58 വോട്ടുകൾ നേടി നാലാം സ്ഥാനത്തെത്തി.ആരാണ് ഋഷി സുനക്?;
 

BPMബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചതോടെ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന ചർച്ചകളിൽ സജീവമാണ് ഋഷി സുനക് എന്ന ഇന്ത്യൻ വംശജന്റെ പേര്. പ്രധാനമന്ത്രിയെന്ന നിലയിൽ ബോറിസ് ജോൺസന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി വെളിപ്പെടുത്തി മന്ത്രി സ്ഥാനം രാജിവെച്ചയാളാണ് ഋഷി സുനക്. ധനമന്ത്രിയായിരുന്ന ഋഷി സുനക്കാണ് ബോറിസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി ആദ്യം രാജിവെച്ചത്. ഇതോടെ ബോറിസിന്റെ പിൻഗാമിയായി ഋഷി വരുമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബ്രിട്ടിഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജനാകും ഋഷി സുനക്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചതോടെ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന ചർച്ചകളിൽ സജീവമാണ് ഋഷി സുനക് എന്ന ഇന്ത്യൻ വംശജന്റെ പേര്. പ്രധാനമന്ത്രിയെന്ന നിലയിൽ ബോറിസ് ജോൺസന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി വെളിപ്പെടുത്തി മന്ത്രി സ്ഥാനം രാജിവെച്ചയാളാണ് ഋഷി സുനക്. ധനമന്ത്രിയായിരുന്ന ഋഷി സുനക്കാണ് ബോറിസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി ആദ്യം രാജിവെച്ചത്. ഇതോടെ ബോറിസിന്റെ പിൻഗാമിയായി ഋഷി വരുമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബ്രിട്ടിഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജനാകും ഋഷി സുനക്.

പഞ്ചാബിൽ നിന്നും കുടിയേറിയവരാണ് ഋഷി സുനകിന്റെ കുടുംബം. ഐടി വ്യവസായ പ്രമുഖനായ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയുടെ ഭർത്താവും കൂടിയാണ് 42 കാരനായ ഋഷി സുനക്. "ഡിഷി"എന്ന് വിളിപ്പേരുള്ള ഋഷി സുനക് തന്റെ കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില വിവാദങ്ങളും വിമർശനങ്ങളും എതിരാളികളിൽ നിന്നും നേരിടുന്നുണ്ട്. ഭാര്യക്ക് നിയമപരമായി ബ്രിട്ടീഷ് പൗരത്വമില്ലെന്നതാണ് ഒരു പ്രധാന ആരോപണം. യുഎസ് ഗ്രീൻകാർഡ്, ബ്രിട്ടന്റെ ജീവിതനിലവാരം സംബന്ധിച്ച പ്രതിസന്ധിയിൽ പ്രതികരിക്കാനുള്ള വിമുഖത എന്നിവയെല്ലാം എതിരാളികൾ ഉയർത്തുന്ന വിമർശനങ്ങളാണ്. പുകവലിയോ മദ്യപാനമോ ഇല്ലാത്ത വ്യക്തിയെന്ന നിലയിൽ ഋഷി സുനക് ഏറെ ശ്രദ്ധേയനാണ്. എന്നാൽ കൊവിഡ് ലോക്ഡൗൺ ലംഘിച്ച് ഡൗണിങ്ങ് സ്ട്രീറ്റിൽ ഒത്തുകൂടിയതിന് ഋഷിക്ക് പിഴയൊടുക്കേണ്ടിയും വന്നിട്ടുണ്ട്.BPM

കൊവിഡ് പകർച്ചവ്യാധി സമയത്ത് നടത്തിയ നീക്കങ്ങളിലൂടെ യുകെയിൽ ജനകീയ മുഖമായി മാറിയിരുന്നു ഋഷി സുനക്. വ്യാപാരികളേയും തൊഴിലാളികളേയും സഹായിക്കാൻ കൊവിഡ് മഹാമാരികാലത്ത് ബില്ല്യൻ പൗണ്ടുകളുടെ പാക്കേജുകളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. എന്നാൽ യുക്രെയ്ൻ യുദ്ധത്തിൽ പ്രതിഷേധിച്ച് യുകെ ഉൾപ്പെടെയുളള പടിഞ്ഞാറൻ രാജ്യങ്ങൾ റഷ്യക്കുമേൽ ഉപരോധം ഏർപ്പെടുത്തിയിട്ടും ഇൻഫോസിസ് റഷ്യയിലെ ഓഫീസുകൾ നിർത്തിവെയ്ക്കാൻ തയ്യാറാകാത്തത് വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.

ഋഷി സുനകിന് പിന്നാലെ ആരോഗ്യമന്ത്രിയും പാക് വംശജനുമായ സാജിദ് ജാവീദും രാജിവെച്ചിരുന്നു. രണ്ട് മന്ത്രിമാരും രാജിവെച്ചതോടെയാണ് ബ്രിട്ടണിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. ലൈംഗീക പീഡനപരാതികളിൽ ആരോപണ വിധേയനായ ക്രിസ് ഫിഞ്ചർ അനുകൂലമായി ബോറിസ് ജോൺസൺ സ്വീകരിച്ച നിലപാടാണ് വിയോജിപ്പിന് കാരണമായത്. ഋഷി സുനകിന് പുറമെ വ്യാപാര മന്ത്രി പെന്നി മോർഡോണ്ട്, പ്രതിരോധ സെക്രട്ടറി ബെൻ വാലസ്, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, മുൻ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് തുടങ്ങിയ പേരുകളും പ്രധാനമന്ത്രി പദത്തിലേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. പത്തോളം മന്ത്രിമാർ ഇന്നു രാജിവച്ചതോടെയാണ് ബോറിസ് ജോൺസൻ സ്ഥാനമൊഴിഞ്ഞത്. പാർട്ടിയുടെ നേതൃസ്ഥാനങ്ങളും ബോറിസ് രാജിവച്ചു. പുതിയ ഭരണാധികാരി വരുംവരെ പ്രധാനമന്ത്രി സ്ഥാനത്തു തുടരും.