വേൾഡ് കപ്പ് സ്മരണക്കായി ഖത്തർ സെൻട്രൽ ബാങ്ക് 22 റിയാലിന്റെ നോട്ടും കോയിനുകളും പുറത്തിറക്കി

വേൾഡ് കപ്പ് ലോഗോ പതിച്ച നോട്ടും കോയിനുകളും ഫിഫയും സുപ്രീം കമ്മിറ്റിയുമായി സഹകരിച്ചാണ് പുറത്തിറക്കിയത്.
 
qater

ദോഹ: വേൾഡ് കപ്പ് ട്രോഫിയും ലോഗോയും പതിച്ച നോട്ടിന്റെ ഒരു ഭാഗത്ത് ലുസൈൽ സ്റ്റേഡിയത്തിന്റെ ചിത്രവും മറുഭാഗത്ത് അൽ ബെത്‌ സ്റ്റേഡിയത്തിന്റെ ചിത്രവുമുണ്ട്. വേൾഡ് കപ്പ് ഉദ്ഘാടന, ഫൈനൽ മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളാണ് ഇവ രണ്ടും.വേൾഡ് കപ്പ് സ്മരണക്കായി ഖത്തർ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ 22 റിയാൽ നോട്ട് ബാങ്കുകളിൽ നിന്നും എക്സ്ചേഞ്ച് ഹൌസുകളിൽ നിന്നും വാങ്ങാവുന്നതാണെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.


75 റിയാൽ ആണ് 22 റിയാലിന്റെ വില. അതേസമയം വിനിമയങ്ങളിൽ അതിന്റെ മൂല്യം 22 റിയാൽ ആയിരിക്കുമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.സെൻട്രൽ ബാങ്ക് ഗവർണർ ഷെയ്ഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സൗദ് അൽ താനിയും ഫിഫ പ്രസിഡന്റ് ഇന്ഫന്റിനോയും ചേർന്നാണ് ഇന്ന് പുതിയ നോട്ട് പുറത്തിറക്കിയത്.ചരിത്രപരമായ ഈ സംഭവത്തിന് (വേൾഡ് കപ്പിന്) ഖത്തർ സെൻട്രൽ ബാങ്ക് നൽകുന്ന സംഭാവനയാണ് 22 റിയാൽ നോട്ട്. ഈ അഭിമാന നിമിഷത്തിൽ എല്ലാവരുടെയും ഐക്യത്തെ ഇത് സൂചിപ്പിക്കുന്നു," ഗവർണർ പറഞ്ഞു.പത്തു കോയിനുകളും സെൻട്രൽ ബാങ്ക് ഇന്ന് പുറത്തിറക്കി.22 റിയാൽ നോട്ടിന്റെ പ്രത്യേകതകൾ ഇവയാണ്:ആദ്യമായി പോളിമർ ഉപയോഗിക്കുന്നു.ആകർഷണീയമായ ഡിസൈനും ഉയർന്ന ക്വാളിറ്റിയിലുള്ള മെറ്റീരിയൽസും.ബാങ്കുകളിൽ നിന്നും എക്സ്ചേഞ്ച് ഹൌസുകളിൽ നിന്നും വാങ്ങാം.