നേപ്പാള്‍ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി ഏഴാം തവണയും വിജയിച്ച് പ്രധാനമന്ത്രി
Nov 23, 2022, 13:28 IST

നേപ്പാള്‍ പൊതുതിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി ഏഴാം തവണയും വിജയിച്ച് പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദേബ .തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ദാദല്‍ദുര നിയോജക മണ്ഡലത്തില്‍ നിന്നാണ് ഏഴാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്. ജനപ്രതിനിധി സഭയിലേക്കും ഏഴ് പ്രവിശ്യാ അസംബ്ലികളിലേക്കുമാണ് നേപ്പാളില്‍ ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നത്.
പാര്‍ലമെന്റിലെ 275 അംഗങ്ങളില്‍ 165 പേര്‍ നേരിട്ടുള്ള വോട്ടെടുപ്പിലൂടെയും ബാക്കി 110 പേര്‍ ആനുപാതിക തിരഞ്ഞെടുപ്പിലൂടെയുമാണ് തിരഞ്ഞെടുക്കപ്പെടുക. പ്രവിശ്യാ അസംബ്ലികളില്‍ ആകെയുള്ള 550 അംഗങ്ങളില്‍ 330 പേരെ നേരിട്ടും 220 പേരെ ആനുപാതിക രീതിയിലും തിരഞ്ഞെടുക്കും.