ഇന്ത്യക്കാരനായ കാമുകനായി 2 രാജ്യം കടന്നു

പാകിസ്ഥാനിൽ നിന്നെത്തിയത് 16കാരി
 
in

ഇന്ത്യൻ യുവാവുമായി പ്രണയത്തിലായ 16 കാരിയായ പാകിസ്ഥാനി പെൺകുട്ടി കാമുകനെ വിവാഹം കഴിക്കാൻ ഇന്ത്യയിലെത്തി. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ സമീർ അൻസാരിയെ ഇഖ്റ ജീവനി എന്ന പെൺകുട്ടി ഓൺലൈനിൽ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. തുടർന്ന് ആഭരണങ്ങൾ വിറ്റും സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങിയും ആണ് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് പെൺകുട്ടി പണം കണ്ടെത്തിയത്.

ദുബായിലേക്കും അവിടെ നിന്ന് കാഠ്മണ്ഡുവിലേക്കും വിമാനം കയറിയ ശേഷം പെൺകുട്ടി കാഠ്മണ്ഡുവിൽ നിന്ന് അതിർത്തി കടന്ന് ഇന്ത്യയിലെത്തി. തുടർന്ന് കാമുകനെ പരിചയപ്പെടുകയും ഇരുവരും വിവാഹിതരാകുകയും ചെയ്തു. എന്നാൽ പിന്നീടാണ് കഥയിൽ ട്വിസ്റ്റ് വന്നത്. സോഫ്റ്റ് വെയർ എഞ്ചിനീയറാണെന്ന് പറഞ്ഞ സമീർ അൻസാരി ശെരിക്കും ഉത്തർ പ്രദേശ് സ്വദേശിയായ മുലായം സിംഗ് യാദവ് എന്ന സെക്യൂരിറ്റി ഗാർഡായിരുന്നു. 26 കാരനായ ഇയാൾ ബെംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്നു. ഹിന്ദു യുവാവാണെന്ന് ഇഖ്റ പിന്നീട് അറിഞ്ഞുവെങ്കിലും ഒരുമിച്ച് താമസിക്കുന്നത് തുടർന്നു.

അൻസാരിക്കൊപ്പം ബംഗളൂരുവിൽ താമസിച്ചിരുന്ന ഇഖ്റയെ ഈ വർഷം ജനുവരിയിൽ കണ്ടെത്തി കഴിഞ്ഞ ഞായറാഴ്ച വാഗാ അതിർത്തിയിൽ വച്ച് പാകിസ്ഥാൻ അധികൃതർക്ക് കൈമാറി. മുലായം സിംഗ് യാദവ് ഇപ്പോൾ ജയിലിലാണ്.