ഇറാനിൽ നിന്ന് 110 വിദ്യാർത്ഥികളുമായി ആദ്യ വിമാനം നാളെ ഡൽഹിയിലെത്തും

ഒഴിപ്പിക്കൽ നടപടികൾ ശക്തമാക്കി ഇന്ത്യ
 
Students

ഇസ്രയേൽ - ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് ഇന്ത്യ. 110 ഇന്ത്യൻ വിദ്യാർത്ഥികൾ അർമേനിയയിൽ സുരക്ഷിതരായി എത്തിയെന്നാണ് വിവരം. ഇന്ത്യൻ പൗരന്മാരുടെ ആദ്യ ബാച്ചിനെയും വഹിച്ചുള്ള വിമാനം നാളെ ഡൽഹിയിലെത്തും.