ഇറാന് നേരെ വീണ്ടും ഇസ്രയേല്‍ ആക്രമണം
ജെറുസലേമില്‍ മുന്നറിയിപ്പ് സൈറണ്‍; പശ്ചിമേഷ്യയില്‍ വീണ്ടും തീക്കളി
Jun 13, 2025, 23:44 IST

ഇറാന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. തലസ്ഥാനമായ ടെഹറാനില്‍ സ്‌ഫോടന ശബ്ദം കേട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കിയതിന് പിന്നാലെയാണ് ഇറാനില്‍ വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ ടെഹ്റാനിലാണ് വ്യോമാക്രമണമുണ്ടായതെന്നാണ് വിവരം. ഇതിന് പിന്നാലെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജ്ജമായതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു