മിസൈൽ ആക്രമണത്തിൽ പരുക്കേറ്റ ഉക്രൈൻ സാഹിത്യകാരി വിക്ടോറിയ അമെലിന അന്തരിച്ചു

 
obit

ഭക്ഷണശാലയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ പരുക്കേറ്റ പ്രമുഖ സാഹിത്യകാരി വിക്ടോറിയ അമെലിന (37) മരിച്ചു. ആക്രമണത്തിൽ 10 പേർ അന്നുതന്നെ കൊല്ലപ്പെട്ടു. 61 പേർക്കു പരുക്കേറ്റു. ആക്രമണത്തിന് റഷ്യയെ സഹായിച്ചതിന് ഒരാളെ പിന്നീട് യുക്രെയ്ൻ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു.

യൂറോപ്യൻ യൂണിയൻ പ്രൈസ് ഉൾപ്പെടെയുള്ള സാഹിത്യപുരസ്കാരങ്ങൾ നേടിയിട്ടുള്ള അമെലിന, റഷ്യൻ അധിനിവേശത്തിനുശേഷം യുദ്ധക്കുറ്റങ്ങൾ കണ്ടെത്തി ജനങ്ങളെ അറിയിക്കുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. റഷ്യക്കാർ കൊലപ്പെടുത്തിയ യുക്രെയ്ൻ എഴുത്തുകാരൻ വൊലോഡൈമർ വകുലെങ്കോയുടെ ഡയറി കണ്ടെത്തിയതും അമെലിനയായിരുന്നു. യുദ്ധത്തിന്റെ ക്രൂരതകൾ ശേഖരിക്കുന്ന വനിതകളെപ്പറ്റിയുള്ള പുസ്തകത്തിന്റെ രചനയിലായിരുന്നു

.2014ൽ ‘നവംബർ സിൻഡ്രോം’ എന്ന നോവലിലൂടെ സാഹിത്യ രംഗത്തെത്തിയ അമെലിനയുടെ ആദ്യകൃതിതന്നെ വലേരി ഷെവ്ചുക് പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടംനേടി. ‘ഡോംസ് ഡ്രീം കിംങ്ഡം ’എന്ന നോവൽ 2017 ൽ യൂറോപ്യൻ യൂണിയൻ പുരസ്കാരം നേടി.

ഇതിനിടെ, റഷ്യൻ പിന്തുണയുള്ള ക്രൈമിയയിലെ ഉന്നതൻ സെർജി അക്സ്യോനോവിനെ കാറിൽ ബോംബ് വച്ചു കൊലപ്പെടുത്താനുള്ള യുക്രെയ്ൻ ഗൂഢാലോചന തകർത്തതായി റഷ്യ അവകാശപ്പെട്ടു