കേസരി സമീറ കപ്പ് ഫുട്ബോൾ, ക്രിക്കറ്റ് ടൂർണമെന്റുകളുടെ ലോഗോ പ്രകാശനം ചെയ്തു

കേരള പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കേസരി സമീറ കപ്പ് ഫുട്ബോൾ, ക്രിക്കറ്റ് ടൂർണമെന്റുകളുടെ ലോഗോ പ്രകാശനം ചെയ്തു. സിനിമ താരം ഷോബി തിലകൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് ടൂർണമെന്റ് ലോഗാ സമീറ ഗ്രൂപ്പ് സിഇഒ ഷിബു തോമസ് സിനിമാതാരം സാജൻ സൂര്യ, ബി സി സി ഐ മാച്ച് റഫറി പി രംഗനാഥൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ഫുട്ബോൾ ടൂർണമെന്റ് ലോഗാ ഷിബു തോമസ്, ഫുട്ബോൾ താരം എബിൻ
 
കേസരി സമീറ കപ്പ് ഫുട്ബോൾ, ക്രിക്കറ്റ് ടൂർണമെന്റുകളുടെ ലോഗോ പ്രകാശനം ചെയ്തു

കേരള പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കേസരി സമീറ കപ്പ് ഫുട്ബോൾ, ക്രിക്കറ്റ് ടൂർണമെന്റുകളുടെ ലോഗോ പ്രകാശനം ചെയ്തു. സിനിമ താരം ഷോബി തിലകൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് ടൂർണമെന്റ് ലോഗാ സമീറ ഗ്രൂപ്പ് സിഇഒ ഷിബു തോമസ് സിനിമാതാരം സാജൻ സൂര്യ, ബി സി സി ഐ മാച്ച് റഫറി പി രംഗനാഥൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ഫുട്ബോൾ ടൂർണമെന്റ് ലോഗാ ഷിബു തോമസ്, ഫുട്ബോൾ താരം എബിൻ റോസ് , സിനിമ താരം ഷോബി തിലകൻ എന്നിവർ പ്രകാശനം ചെയ്തു. . ക്രിക്കറ്റ് താരം റെയ്ഫി വിൻസെന്റ് ഗോമസ് ജെഴ്സി റിലീസ് ചെയ്തു. Kuwj ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അദ്ധ്യഷനായിരുന്നു. കെയുഡബ്ല്യുജെ ജില്ല വൈസ് പ്രസിഡന്റ് ജോയ് നായർ സ്വാഗതം പറഞ്ഞു. വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് ചികിത്സയിൽ കഴിയുന്ന ക്യാമറാമാൻ റെമോ ബെഞ്ചമിൻ പീറ്ററിനുള്ള ചികിത്സ സഹായം ഷിബു തോമസ് കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് സുരേഷ് വെള്ളിമംഗലത്തിന് കൈമാറി. മെയ് അവസാന വാരം കേസരി സമീറ കപ്പിന് തുടക്കമാകും.

കേസരി സമീറ കപ്പ് ഫുട്ബോൾ, ക്രിക്കറ്റ് ടൂർണമെന്റുകളുടെ ലോഗോ പ്രകാശനം ചെയ്തു